കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ?; മധുസൂദന്‍ മിസ്ത്രി കേരളത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ?; മധുസൂദന്‍ മിസ്ത്രി കേരളത്തിലേക്ക്
dot image

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി 13,14 തിയ്യതികളില്‍ തിരുവനന്തപുരത്തുണ്ടാവും.

ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ആദ്യ പട്ടിക ഈ മാസം തന്നെ പുറത്തിക്കാനാണ് ആലോചിക്കുന്നത്. നിരീക്ഷകരും രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തും.

സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി, കനയ്യ കുമാര്‍ എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 140ല്‍ ഏറ്റവും കുറഞ്ഞത് 85 സീറ്റില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.

കാസര്‍കോട് മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂര്‍ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. അതേ സമയം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍ പറഞ്ഞു.

Content Highlights: The Congress is expected to release its first candidate list this month

dot image
To advertise here,contact us
dot image