എറിഞ്ഞ് വീഴ്ത്തി ഏദൻ; വിജയ് ഹസാരെയിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്‍റെ സെഞ്ച്വറി കരുത്തിൽ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.

എറിഞ്ഞ് വീഴ്ത്തി ഏദൻ; വിജയ് ഹസാരെയിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം
dot image

വിജയ് ഹസാരെ ട്രോഫിയിലെ തമിഴ്നാടിനെതിരെയുള്ള നിർണായക പോരാട്ടത്തിൽ കേരളത്തിന് 295 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്‍റെ സെഞ്ച്വറി കരുത്തിൽ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.

ഓപ്പണറായി ഇറങ്ങിയ ജഗദീശന്‍ 126 പന്തില്‍ 139 റണ്‍സെടുത്ത് തമിഴ്നാടിന്‍റെ ടോപ് സ്കോററായി. ഭൂപതി വൈഷ്ണവ് കുമാര്‍ (35 ), എസ് ആര്‍ ആതിഷ് (33 ,) ആന്ദ്രെ സിദ്ധാര്‍ത്ഥ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 6 വിക്കറ്റ് വീഴ്ത്തി. 46 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് നേടിയത്.

നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്ന് കളിക്കാനിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്ന് കേരളത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

Content Highlights- 6 wickets for edan apple tom; vijay hazare trophy kerala vs tamilnadu

dot image
To advertise here,contact us
dot image