

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സി കെ ആശ മത്സരിച്ചേക്കില്ല. രണ്ട് ടേം വ്യവസ്ഥ പൂര്‍ത്തിയാകുന്നതിനാല്‍ ആശ ഒഴിയും. ആശയ്ക്ക് പകരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി പ്രദീപ് പരിഗണനയിലുണ്ട്. നേരത്തെയും വൈക്കത്ത് പ്രദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദീപിനെ മാറ്റി ആശയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇത്തവണ പ്രദീപ് തന്നെ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് പി പ്രദീപ്.
അതേസമയം യുഡിഎഫ് വൈക്കത്ത് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ആശയ്‌ക്കെതിരെ മത്സരിച്ച എ സനീഷ് കുമാറിനെ വീണ്ടും പരിഗണിക്കാനും സാധ്യതയുണ്ട്. എന്‍ഡിഎയില്‍ ബിഡിജെഎസില്‍ നിന്നും വൈക്ക് സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. വൈക്ക് സീറ്റ് ഏറ്റെടുത്ത് പകരം മറ്റേതെങ്കിലും സീറ്റ് ബിഡിജെഎസിന് നല്‍കാനാണ് തീരുമാനം.
Content Highlights: CK Asha may not contest from vaikom constituency this election; CPI to consider p pradeep