

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കുമെന്നാണ് വിവരം. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്.
ലീഗ് വിമതന്‍ സബാഹ് കുണ്ടുപുഴക്കല്‍ വേങ്ങരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്നും വിവരമുണ്ട്. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് സബാഹ് 11, 255 വോട്ടുപിടിച്ചിരുന്നു. ഇത്തവണ സിപിഐഎം സബാഹിനെ പിന്തുണയ്ക്കും. നിലവില്‍ 39,785 വോട്ടുകള്‍ സിപിഐഎമ്മിന് മണ്ഡലത്തിലുണ്ട്.
പി കെ ബഷീര്‍ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. മഞ്ചേരിയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള സാധ്യതയുണ്ട്. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. കെ എം ഷാജിയെ കാസര്‍കോടും പി കെ ഫിറോസിനെ കൊടുവള്ളിയിലും മത്സരിപ്പിക്കാനും സാധ്യതയുണ്ട്. നജീബ് കാന്തപുരവും എന്‍ ഷംസുദ്ദീനും മഞ്ഞളാംകുഴി അലിയും വീണ്ടും മത്സരിക്കും.
അതേസമയം അഞ്ച് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. കെ പി എ മജീദ്, യു എ ലത്തീഫ്, പി ഉബൈദുള്ള, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ലെന്നാണ് സൂചന. എം കെ മുനീറിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
Content Highlights: Senior Muslim League leader P K Kunhalikutty did not participate in Vengara amid major organisational and strategic changes by the party ahead of the Kerala Assembly elections