'പോറ്റിയെ കേറ്റിയെ' ഗാനം ഗാനം വെച്ചത് ചോദ്യംചെയ്തു; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദനം

സംഭവത്തിൽ മർദിച്ചയായാൾക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു

'പോറ്റിയെ കേറ്റിയെ' ഗാനം ഗാനം വെച്ചത് ചോദ്യംചെയ്തു; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദനം
dot image

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന് മർദ്ദനമേറ്റുവെന്ന് പരാതി. സിപിഐഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനെയാണ് മർദ്ദിച്ചത്.

ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു. ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

Content Highlights: cpim member attacked after he quedtioned playing pottiye kettiye song

dot image
To advertise here,contact us
dot image