

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട പടുതോട്ടിലാണ് അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒന്നരവയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇവാൻ താക്കോലുമായി കയറുകയും പിന്നാലെ കാറിന്റെ ഡോർ ലോക്ക് ആകുകയുമായിരുന്നു. മാതാവ് അനീറ്റ അടക്കം ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നാലെ ഇവർ തിരുവല്ല ഫയർഫോഴ്‌സിന്റെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ പുറത്തെത്തിച്ചു. ഇവാന് നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.
Content Highlights: fireforce rescues small child who was locked inside car