കൊല്ലത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ; ഹഫീസിനെ വീട്ടിലെത്തി കണ്ട് നേതാക്കള്‍

കൊല്ലത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഹഫീസിന്റെ പേര് മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു

കൊല്ലത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ; ഹഫീസിനെ വീട്ടിലെത്തി കണ്ട് നേതാക്കള്‍
dot image

കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ്ഡിപിഐ. എസ്ഡിപിഐ സംസ്ഥാന, ജില്ലാ നേതാക്കള്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഹഫീസിനെ കണ്ട് പിന്തുണ അറിയിച്ചു. ഇന്നലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നല്‍കുന്ന പൗര സ്വീകരണത്തില്‍ പങ്കെടുക്കും. കൊല്ലത്ത് ഒരു സീറ്റില്‍ എസ്ഡിപിഐയാണ് വിജയിച്ചത്. മൂന്നാംതവണയാണ് എസ്ഡിപിഐ ചാത്തിനാംകുളം വാര്‍ഡില്‍ വിജയിക്കുന്നത്.

കൊല്ലത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഹഫീസിന്റെ പേര് മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു. എല്‍എഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ 25 വര്‍ഷം നീണ്ട എല്‍ഡിഎഫ് ഭരണത്തിനാണ് വിരാമമായത്. യുഡിഎഫ് 27, എല്‍ഡിഎഫ് 16, ബിജെപി 12, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Content Highlights: SDPI support for UDF in Kollam Corporation

dot image
To advertise here,contact us
dot image