സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്: ഒരു പവന്‍റെ മാല വാങ്ങാന്‍ എത്ര നല്‍കണം

ഇത്തവണ ക്രിസ്മസ് കാലത്തിലും വിലയില്‍ പിന്നോട്ടില്ലാതെ സ്വര്‍ണം

സ്വര്‍ണവില രണ്ടും കല്‍പ്പിച്ച് മുന്നോട്ട്; വിലയില്‍ ഇന്നും വന്‍ വർധനവ്: ഒരു പവന്‍റെ മാല വാങ്ങാന്‍ എത്ര നല്‍കണം
dot image

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. വില ലക്ഷം കടന്നും അതിവേഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലെ വര്‍ധനവിന് പിന്നാലെ ഇന്നും വില വര്‍ധിച്ച് നില്‍ക്കുന്നത് സ്വർണാഭരണ പ്രേമികള്‍ക്ക് നല്‍കുന്ന ആശങ്ക ചില്ലറല്ല. എന്നാല്‍ നേരെ മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിച്ചവർക്കാകട്ടെ ആശ്വസിക്കാന്‍ ഏറെയുണ്ട് താനും. 560 രൂപയാണ് പവന്‍ വിലയില്‍ ഇന്നുണ്ടായിരിക്കുന്ന വർധനവ്.

gold rate today december

ഇന്നത്തെ സ്വര്‍ണവില

560 രൂപ വർധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില്‍പ്പന വില ഒരു പവന് 102680 രൂപയാണ്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12835 രൂപയിലെത്തി. ഈ നിരക്കില്‍ ഒരുപവന്‍ 22 കാരറ്റിന്‍റെ മാല വാങ്ങണമെങ്കില്‍ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 110000 രൂപയെങ്കിലും നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,040 രൂപയാണ് ഇന്നത്തെ വില. 480 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില - 10630 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്. കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

gold rate today december

ഡിസംബര്‍ മാസത്തിലെ സ്വര്‍ണ വില ഇങ്ങനെ

  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)
    ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)
    ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)
    ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ
    22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ
    18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ
    ഉച്ചകഴിഞ്ഞ്
    22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ
    18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 10
    22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560
    18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 11
    22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480
    18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 12
    22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400
    18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 13
    22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 14
    22 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 15
    22 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,800
    18 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 16
    22 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,160
    18 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 17
    22 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,880
    18 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
  • ഡിസംബര്‍ 18
    22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880
    18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 19
    22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880
    18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 20
    22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880
    18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
  • ഡിസംബര്‍ 22
    രാവിലെ
    22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,200
    18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
    ഉച്ചകഴിഞ്ഞ്
    22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,840
    18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
  • ഡിസംബര്‍ 23
    22 കാരറ്റ് ഗ്രാം വില - 112,700
    22 കാരറ്റ് പവന്‍ വില - 1,01,600
    18 കാരറ്റ് ഗ്രാം വില - 10,391
    22 കാരറ്റ് പവന്‍ വില - 83,128
  • ഡിസംബര്‍ 24
  • 22 കാരറ്റ് ഗ്രാം വില - 12,735
    22 കാരറ്റ് പവന്‍ വില - 101,880
    18 കാരറ്റ് ഗ്രാം വില - 10,550
    22 കാരറ്റ് പവന്‍ വില - 84,400
  • ഡിസംബര്‍ 25
  • 22 കാരറ്റ് ഗ്രാം വില - 12,765
    22 കാരറ്റ് പവന്‍ വില - 1,02,120
    18 കാരറ്റ് ഗ്രാം വില - 10,570
    22 കാരറ്റ് പവന്‍ വില - 84, 560
gold rate today december

വിപണയില്‍ പ്രതിസന്ധി നേരിടുമ്പോഴും പണപ്പെരുപ്പ കാലഘട്ടത്തിലും സുരക്ഷിതമായ നിക്ഷേപമായി കരുതപ്പെടുന്ന ഒന്നാണ് സ്വര്‍ണം. സമ്പന്നതയുടെ അടയാളമായി മാത്രമല്ല, കാത്തുസൂക്ഷിച്ചാല്‍ എപ്പോഴും ആശ്രയിക്കാവുന്ന ലോഹം കൂടിയാണിതെന്ന് വ്യക്തമായതിന് പിന്നാലെ നിക്ഷേപകരുടെ ആശ്രമാണ് സ്വര്‍ണം. പ്രാദേശിക - ആഗോള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെ വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശികമായുള്ള സ്വര്‍ണത്തിന്റെ ഉപഭോഗം, അവധി ദിനങ്ങളിലെ പ്രത്യേകത അടക്കമാണ് സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.

Content HIGHLIGHT : Gold prices in Kerala increase by Rs 560 on December 26




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image