വിമതയായി മത്സരിച്ച നിർമല LDF ഷൊർണൂർ നഗരസഭാ ചെയര്‍പേഴ്‌സൺ സ്ഥാനാർത്ഥി; സിപിഐഎം യോഗത്തിൽ തീരുമാനം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിച്ച വിമതയെ ചെയര്‍പേഴ്‌സണ്‍ ആക്കുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തി

വിമതയായി മത്സരിച്ച നിർമല LDF ഷൊർണൂർ നഗരസഭാ ചെയര്‍പേഴ്‌സൺ സ്ഥാനാർത്ഥി; സിപിഐഎം യോഗത്തിൽ തീരുമാനം
dot image

പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. വിമതയായി മത്സരിച്ച് വിജയിച്ച പി നിര്‍മല സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു തീരുമാനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിച്ച വിമതയെ ചെയര്‍പേഴ്‌സണ്‍ ആക്കുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

അതേസമയം പാലക്കാട് നഗരസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പി സ്മിതേഷിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായും ടി ബേബിയെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായും ബിജെപി പ്രഖ്യാപിച്ചു. മുരുഗണി വാര്‍ഡില്‍ നിന്നാണ് സ്മിതേഷ് ഇത്തവണ വിജയിച്ചത്. നിലവില്‍ ബിജെപി ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതയുണ്ടായിരുന്നത് സംസ്ഥാന ട്രെഷറര്‍ ഇ കൃഷ്ണദാസിനായിരുന്നു. എന്നാല്‍ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

Content Highlights: LDF announce Chairperson candidate in Shornur muncipality

dot image
To advertise here,contact us
dot image