കൃഷ്ണദാസ് അല്ല, പി സ്മിതേഷ്; പാലക്കാട് നഗരസഭയിൽ ചെയർമാൻ-വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ടി ബേബിയെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായും ബിജെപി പ്രഖ്യാപിച്ചു

കൃഷ്ണദാസ് അല്ല, പി സ്മിതേഷ്; പാലക്കാട് നഗരസഭയിൽ ചെയർമാൻ-വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
dot image

പാലക്കാട്: നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെയും വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് ബിജെപി. പി സ്മിതേഷിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായും ടി ബേബിയെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായും ബിജെപി പ്രഖ്യാപിച്ചു. മുരുഗണി വാര്‍ഡില്‍ നിന്നാണ് സ്മിതേഷ് ഇത്തവണ വിജയിച്ചത്. നിലവില്‍ ബിജെപി ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യതയുണ്ടായിരുന്നത് സംസ്ഥാന ട്രെഷറര്‍ ഇ കൃഷ്ണദാസിനായിരുന്നു. എന്നാല്‍ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം. ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

മൂന്നാം തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് പാലക്കാട് നഗരസഭയില്‍ ബിജെപി വിജയിച്ചത്. പാലക്കാട് നഗരസഭയില്‍ ആകെയുള്ള 53 അംഗങ്ങളില്‍ ബിജെപിയ്ക്ക് 25 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്ക് വേണ്ടതുണ്ട്. നിലവില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് 9, സ്വതന്ത്രര്‍ 1 എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ കക്ഷിനില.

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ യുഡിഎഫും എല്‍ഡിഎഫും ധാരണയിലെത്തുമോയെന്ന ചര്‍ച്ചകള്‍ പൊതുമധ്യത്തിലുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഐഎം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സഖ്യത്തോട് താല്‍പര്യമില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായത്.

Content Highlights: BJP announce Chairman and Vice Chairman candidate in Palakkad Muncipality

dot image
To advertise here,contact us
dot image