ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഇന്നലെ രാത്രിയിലാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്

ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറ്; അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
dot image

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ നടത്തുകയാണ്.

ഓഫീസ് ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പ്രദേശത്തെ സിപിഐഎം ഓഫീസിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. അതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം മലപ്പുറം ഒഴൂര്‍ അയ്യായയില്‍ മുസ്‌ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഒഴൂര്‍ പഞ്ചായത്ത് വാര്‍ഡ് 15ലെ അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങള്‍ സ്മാരക മുസ്‌ലിം ലീഗ് ഓഫീസാണ് കത്തിനശിച്ചത്. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ്, മലപ്പുറം ഡിവൈഎസ്പി, താനൂര്‍ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മലപ്പുറത്തുനിന്നും ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു.

Content Highlights: Five CPIM Workers in custody over stone pelting in Malappuram perinthalmanna Muslim League office

dot image
To advertise here,contact us
dot image