ഹര്‍മന്‍പ്രീത് 350 നോട്ടൗട്ട്! ക്രിക്കറ്റില്‍ ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ചരിത്രനേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തം പേരിലെഴുതിച്ചേർത്തത്

ഹര്‍മന്‍പ്രീത് 350 നോട്ടൗട്ട്! ക്രിക്കറ്റില്‍ ചരിത്രനേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
dot image

ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹർമൻപ്രീത് കൗറും സംഘവും മറികടന്നു.

മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ചരിത്രനേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തം പേരിലെഴുതിച്ചേർത്തത്. ഇന്ത്യൻ ദേശീയകുപ്പായത്തിൽ ഹർമൻപ്രീത് ഇറങ്ങുന്ന 350 മത്സരമാണ് ഇത്. ഇന്ത്യയ്ക്ക് വേണ്ടി 181 ടി20യും 161 ഏകദിനവും ആറ് ടെസ്റ്റ് മത്സരങ്ങളിലുമാണ് ഹർമൻപ്രീത് കളത്തിൽ ഇറങ്ങിയത്.

ഇതോടെ 350 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോർഡും ഹർമന്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ മാത്രം വനിത താരമാണ് ഹർമൻപ്രീത്. 355 മത്സരങ്ങൾ പൂർത്തിയാക്കിയ സ്വിറ്റ്സർലാൻഡ് താരം സൂസി ബേറ്റ്സ് മാത്രമാണ് ഹർമന്റെ മുന്നിലുള്ളത്.

Content Highlights: Harmanpreet Kaur becomes India’s 1st woman cricketer with 350 international caps

dot image
To advertise here,contact us
dot image