അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം; ബൈക്കിൽ നിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്ക്

പ്രതിയെ പൊലീസ് പിടികൂടി

അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി ലൈംഗികാതിക്രമം; ബൈക്കിൽ നിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് പരിക്ക്
dot image

മലപ്പുറം: പരിചയം നടിച്ച് ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം പുല്‍പ്പറ്റയിലാണ് സംഭവം. പുല്‍പ്പറ്റ സ്വദേശി അബ്ദുള്‍ ഗഫൂറിനെ പൊലീസ് പിടികൂടി.

ബസ് കാത്ത് നില്‍ക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അച്ഛന്റെ സുഹൃത്ത് എന്ന് പറഞ്ഞാണ് ഇയാള്‍ ബൈക്കില്‍ കയറ്റിയത്. തുടര്‍ന്ന് കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നാലെ കുട്ടി ബൈക്കില്‍ നിന്ന് ചാടി. കുട്ടിക്ക് സാരമായ പരിക്കേറ്റു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Content Highlights- Man arrested for sexually assault 10th class student in malappuram

dot image
To advertise here,contact us
dot image