

തിരുവനന്തപുരം: ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോളർ വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു. പാലോട് -പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്.
പാലോട് വെച്ചാണ് അപകടം ഉണ്ടായത്. ഉച്ചയോടെ ആടിന് തോൽ വെട്ടാൻ പോയതായിരുന്നു വിൽസൺ. വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlight : Dalit Congress block president dies after being electrocuted by solar fence