ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ബഹ്‌റൈന്‍ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

ജനറല്‍ ബോഡി യോഗത്തില്‍ 45ഓളം ആയുര്‍വേദ ഡോട്കര്‍മാര്‍ പങ്കെടുത്തു

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ബഹ്‌റൈന്‍ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
dot image

ബഹ്‌റൈനില്‍ ആയുര്‍വേദ ചികിത്സയും മെഡിക്കല്‍ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബിനു ജെ എബ്രഹാം, എം.എ അജ്മല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ബഹ്‌റൈനില്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രീയവും നിയമപരവുമായ വളര്‍ച്ചയ്ക്കായി അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ 45ഓളം ആയുര്‍വേദ ഡോട്കര്‍മാര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

Content Highlights: Bahrain Chapter Ayurvedic Medical Association of India inaugurated

dot image
To advertise here,contact us
dot image