സമസ്ത ശതാബ്ദി സന്ദേശ യാത്ര; അബ്ബാസലി തങ്ങൾ വിട്ടുനിന്നത് കാരണം പോലും പറയാതെ: മുസ്തഫ മുണ്ടുപാറ

കാരണം പോലും പറയാതെയാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പാണക്കാട് അബ്ബാസലി തങ്ങള്‍ വിട്ടു നിന്നതെന്ന് മുസ്തഫ മുണ്ടുപാറ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അബ്ബാസലി തങ്ങൾ വിട്ടുനിന്നത് കാരണം പോലും പറയാതെ: മുസ്തഫ മുണ്ടുപാറ
dot image

തിരുവനന്തപുരം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി സന്ദേശ യാത്രയില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കുന്നതിനെതിരെ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. കാരണം പോലും പറയാതെയാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പാണക്കാട് അബ്ബാസലി തങ്ങള്‍ വിട്ടു നിന്നതെന്ന് മുസ്തഫ മുണ്ടുപാറ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

സാദിഖലി തങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അസൗകര്യം അറിയിച്ചിരുന്നു. സമാപന സമ്മേളനത്തില്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. പാണക്കാട് കുടുംബവും ലീഗ് അനുകൂല സമസ്ത നേതാക്കളും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കഴിഞ്ഞ ദിവസം ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്‌ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമസ്തയും ലീഗും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഉദ്ഘാടനത്തിന് ഖാദര്‍ മൊയ്തീനെ ക്ഷണിച്ചതായിരുന്നു. പക്ഷേ വരാന്‍ പ്രയാസമുണ്ടെന്ന് അറിയിച്ചു. സാദിഖലി ശിഹാബ് തങ്ങളെയും ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഉദ്ഘാടനത്തിന് എത്തിപ്പെടാന്‍ ചില പ്രയാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അനിയന്‍ അബ്ബാസലി ശിഹാബ് തങ്ങളെ ക്ഷണിച്ചു. താന്‍ നേരിട്ടാണ് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് സമ്മതിച്ചതുമാണ്. പിന്നെ അദ്ദേഹത്തിനും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതൊന്നും ലീഗും സമസ്തയും തമ്മിലെ പിണക്കത്തിന്റെ ഭാഗമല്ല. അങ്ങനെയൊരു പിണക്കം ഇല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു.

Content Highlights: musthafa mundupara against League's abstention from the Samastha sandesha yathra

dot image
To advertise here,contact us
dot image