നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ഗതാഗത തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്

നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം
dot image

തിരുവനന്തപുരം: രാവിലെ ഒന്‍പത് മണി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. നഗരസഭാ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ പോയിന്റ്, ആര്‍ ആര്‍ ലാബ് എന്നീ ഭാഗങ്ങളില്‍ ആളെ ഇറക്കിയ ശേഷം പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്, മ്യൂസിയം- നന്ദാവനം റോഡ്, എല്‍എംഎസ്- ജിവി രാജ- വേള്‍ജ് വാര്‍ റോഡ്, പിഎംജി- ലോ കോളേജ് റോഡ്, എസ്എംസി-ഇടപ്പഴിഞ്ഞി റോഡിലും ഗതാഗതത്തിന് തടസമില്ലാത്ത തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.

ഗതാഗത തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെള്ളയമ്പലം- വഴുതക്കാട് വഴിയും പാളയം ഭാഗത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പിഎംജി- നന്ദന്‍കോട് വഴിയും വഴിതിരിച്ച് വിടും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും.


സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

Content Highlight; Traffic Regulations in Thiruvananthapuram City Today

dot image
To advertise here,contact us
dot image