ബഹ്‌റൈൻ പ്രതിഭ 30-ാം കേന്ദ്ര സമ്മേളനം നടന്നു

മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു

ബഹ്‌റൈൻ പ്രതിഭ 30-ാം കേന്ദ്ര സമ്മേളനം നടന്നു
dot image

മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. ബഹ്‌റൈൻ പ്രതിഭയുടെ 30-ാം കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി എ ഹാളിൽ ഒരുക്കിയ വി എസ് അച്യുതാനന്ദൻ നഗരിയിൽ നടന്ന സമ്മേളനം പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡൻ്റായി കെ വി മഹേഷിനെയും ജനറൽ സെക്രട്ടറിയായി വി കെ സുലേഷിനെയും ട്രഷററായി നിഷ സതീഷിനെയും തെരെഞ്ഞെടുത്തു.

തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ - അനിൽ കെ പി മെമ്പർഷിപ്പ് സെക്രട്ടറി, നിരൺ സുബ്രഹ്മണ്യൻ, രഞ്ജിത്ത് കുന്നന്താനം ജോയിന്റ് സെക്രട്ടറിമാർ, റീഗ പ്രദീപ്, ജയകുമാർ വൈസ് പ്രസിഡന്റുമാർ, ഷിജു പിണറായി കലാവിഭാഗം സെക്രട്ടറി, രാജേഷ് എം കെ അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി.

കലാപ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ഒരു സ്ഥിതി കഴിഞ്ഞ കുറച്ചു കാലങ്ങളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ദിവസം ഉണ്ടായ ഇടപെടലുകൾ അതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. എല്ലാ കലാപ്രവർത്തനങ്ങളും ചെയ്യുന്നത് ഭൗതികജീവിതത്തിലൂടെ ഉണ്ടാകുന്ന അഴുക്കുകൾ ശുദ്ധീകരിക്കുക എന്ന മഹത്തായ പ്രക്രിയ കൂടെയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്ന ശക്തികൾ പിടിമുറുക്കുന്ന ഈ കാലത്ത് സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മാനുഷികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എല്ലാ സംഘടനകളും ഒരുമിച്ച് നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടെ ആവശ്യമാണ്. എല്ലാവരെയും കൂട്ടിയിണക്കുന്ന ആശയങ്ങളുടെ ഐക്യമുന്നണിയാണ് സാംസ്ക്കാരിക രംഗത്ത് ഉയർന്നു വരേണ്ടത്.

പ്രതിഭയുടെ സമ്മേളന നഗരിയിൽ ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്നുവെന്ന് കാണുന്നത് അത് കൊണ്ട് തന്നെ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. സാംസ്‌കാരിക രംഗത്തെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ സാധിക്കേണ്ടതുണ്ട്. 54-ാം ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്‌റൈനെ ഇത്രയും പുരോഗതിയിലേക്ക് നയിച്ച ബഹ്‌റൈൻ ഭരണാധികാരികളെ അഭിനന്ദിക്കുകയാണ്.

തയ്യൽക്കാരനായും കയർഫാക്ടറി തൊഴിലാളിയായും തുടങ്ങി ഒരു നാടിനെ, ജനതയെ അവരുടെ ജീവിതത്തെ പുരോഗമനപരമായി മുന്നോട്ട് നയിച്ച മഹാനായ ഭരണാധികാരിയായുമായി മാറി കേരളത്തിന്റെ സമരനായകനായി മാറിയ വി എസ് അച്യുതാനന്തന്റെ നാമധേയത്തിലുള്ള നഗരിയിലാണ് പ്രതിഭയുടെ 30-ാം കേന്ദ്ര സമ്മേളനം നടക്കുന്നത് എന്നത് ഏറെ സന്തോഷമുളവാക്കുന്നതാണ് കേരളത്തിന് വേണ്ടി നമ്മുടെ ഭാഷക്ക് വേണ്ടി എല്ലാം ത്യാഗനിർഭരമായ ഒട്ടേറെ സമര പോരാട്ടങ്ങൾ നടന്നിട്ടുണ്ട്.നാളിതുവരെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അയ്യായിരം വർഷങ്ങൾ മുമ്പ് ഉണ്ടായിരുന്ന ഏതെങ്കിലും സംസ്ക്കാരത്തെ അടിസ്ഥാനപ്പെടുത്തിയല്ല അത് ഭാഷ, മനുഷ്യർ എല്ലാവരും ചേർന്ന് സൃഷ്ടിക്കുന്നതാണ് മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരെഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ - മിജോഷ് മൊറാഴ, സജീവൻ എം, സരിത മേലത്ത്, രഞ്ജു ഹരീഷ്, അനിൽ സി കെ, രാജേഷ് അറ്റാച്ചേരി, ജോഷി ഗുരുവായൂർ, ബാബു വി ടി, രഞ്ജിത്ത് പൊൻകുന്നം, നുബിൻ അൻസാരി. സ്വാഗതസംഘം കൺവീനർ എൻ വി ലിവിൻ കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് പ്രസിഡന്റ് ബിനു മണ്ണിൽ താൽക്കാലിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ജിത്ത് കുന്നന്താനം സാമ്പത്തിക റിപ്പോർട്ടും സതീഷ് കെ എം ഇന്റേണൽ ഓഡിറ്റ് റിപ്പോർട്ടും ഗിരീഷ് മോഹനൻ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, ഷീബ രാജീവൻ, എൻ കെ വീരമണി, മഹേഷ് യോഗീദാസ്, സതീഷ് കെ എം, എൻ വി ലിവിൻ കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബിനു മണ്ണിൽ, മഹേഷ് കെ വി, ഷീജ വീരമണി, നിഷ സതീഷ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

Content Highlights: Bahrain Pratibha's 30th Central Conference Held

dot image
To advertise here,contact us
dot image