ചെറുപ്പം മുതല്‍ ശ്രീനിവാസന്റെ ആരാധകന്‍; അന്ത്യോപചാരം അര്‍പ്പിച്ച് നടന്‍ സൂര്യ

ശ്രീനിവാസന്‍റെ സിനിമകളും എഴുത്തും എന്നും ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും സൂര്യ

ചെറുപ്പം മുതല്‍ ശ്രീനിവാസന്റെ ആരാധകന്‍; അന്ത്യോപചാരം അര്‍പ്പിച്ച് നടന്‍ സൂര്യ
dot image

കൊച്ചി: നടന്‍ ശ്രീനിവാസന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി നടന്‍ സൂര്യ. ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടന്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂര്യ എറണാകുളത്ത് ഉണ്ട്.

ചെറുപ്പം മുതല്‍ ശ്രീനിവാസന്റെ ആരാധകനായിരുന്നുവെന്നും വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും സൂര്യ പ്രതികരിച്ചു. ശ്രീനിവാസന്റെ എല്ലാ സിനിമകളും ഫോളോ ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ സിനിമകളും എഴുത്തും എന്നും ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും സൂര്യ പറഞ്ഞു.

ശ്രീനിവാസന്റെ വിയോഗവാര്‍ത്ത അറിഞ്ഞ നടന്‍ രജനീകാന്തും വളരെ വൈകാരികമായായിരുന്നു പ്രതികരിച്ചത്. മദ്രാസ് ഫിലിം ഇന്‍സിസ്റ്റ്യൂട്ട് കാലം മുതല്‍ വലിയ സിനിമാ സൈറ്റുകളില്‍വരെ പ്രശസ്തമായ സൗഹൃദമാണ് രജനീകാന്തും ശ്രീനിവാസനും തമ്മിലുള്ളത്. കാലത്തിനതീതമായ ബന്ധമെന്നുതന്നെ ആ സൗഹൃദത്തെ വിശേഷിപ്പിക്കാം. സിനിമ മോഹവുമായി ചെന്നെയിലേക്ക് ചേക്കേറിയ സമയത്താണ് മദ്രാസിലെ എംജിആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശ്രീനിവാസന്‍ പഠിക്കാനെത്തുന്നത്. അന്ന് ശ്രീനിവാസന്റെ സീനിയറായിരുന്നു രജനികാന്ത്. പിന്നീട് ആ സൗഹൃദം വളര്‍ന്നു.

അതേസമയം ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക.

Content Highlights: Actor Suriya tribute to sreenivasan

dot image
To advertise here,contact us
dot image