വൈഭവിന് ഒരു കടം വീട്ടാനുണ്ട്!; അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഇന്ന്

ഇന്ന് രാവിലെ 10.30നാണ് ബ്ലോക്ക്ബസ്റ്റർ മത്സരം.

വൈഭവിന് ഒരു കടം വീട്ടാനുണ്ട്!; അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഇന്ന്
dot image

ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ- പാകിസ്താൻ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിന്റെ കിരീടപോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഇന്ന് രാവിലെ 10.30നാണ് ബ്ലോക്ക്ബസ്റ്റർ മത്സരം.

അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഒന്നാം സെമിഫൈനലിൽ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യൻ കൗമാരപ്പട ഫൈനലിലെത്തിയത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. മഴയെ തുടര്‍ന്ന് പോരാട്ടം 20 ഓവര്‍ ആക്കി ചുരുക്കിയിരുന്നു.

139 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയമുറപ്പിച്ചു. രണ്ടാം സെമിഫൈനലിൽ ബം​ഗ്ലാദേശിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് പാകിസ്താൻ ഫൈനലുറപ്പിച്ചത്.

അതേ സമയം ഈ വർഷം നടന്ന സീനിയർ ടീമിന്റെ ഏഷ്യ കപ്പിൽ പാകിസ്താനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയിരുന്നത്. എന്നാൽ ജിതേഷ് ശർമയുടെ കീഴിലുള്ള എമർജിങ് ഏഷ്യ കപ്പിൽ ബംഗ്ലാദേശിനോട് സെമി ഫൈനലിൽ തോറ്റു.

അന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഒരു റൺ പോലുമെടുക്കാതെയാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. അന്ന് ടീമിലുണ്ടയിട്ടും വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതും വലിയ ചർച്ചയായിരുന്നു. പിന്നീട് പാകിസ്താനായിരുന്നു കിരീടം ഉയർത്തിയത്.

Content Highlights: under 19 asia cup ; india vs pakistan final today

dot image
To advertise here,contact us
dot image