

പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന പുതിയ സിനിമയാണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളി ആണ് സിനിമയിൽ നായകനായി എത്തുന്നത്. ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയിൽ മമിത ബൈജു ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ഓണം സ്ലോട്ട് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും ഈ ഡേറ്റിൽ നിവിൻ പോളി ചിത്രം പുറത്തിറക്കാനാണ് പ്ലാൻ എന്നുമാണ് ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ പൃഥ്വിരാജ് ചിത്രം ഖലീഫ, ടൊവിനോ തോമസ്-ബേസിൽ ചിത്രം അതിരടി എന്നിവയ്‌ക്കൊപ്പമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിനെത്തുക. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. സിനിമയിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ഒരു വീഡിയോയും ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനൊപ്പം പുറത്തുവിട്ടുണ്ട്. ഛായാഗ്രഹണം അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്. ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമലു 2 ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുമെന്ന ദിലീഷ് പോത്തന്‍ അറിയിച്ചിരുന്നു.

Onam 2026 pic.twitter.com/ZV9lzJV0sn
— Krishnan Unni (@Kichu369) December 20, 2025
അതേസമയം, സർവ്വം മായ ആണ് ഇനി പുറത്തിറങ്ങാനുള്ള നിവിൻ ചിത്രം. ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.
Content Highlights: nivin pauly film bethlahem kudumba unit to release next onam