ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സ്‌കൂളിന് മുന്നില്‍ പ്രതിഷേധം

മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്

ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സ്‌കൂളിന് മുന്നില്‍ പ്രതിഷേധം
dot image

കൊല്ലം: ഹോംവര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ചാത്തിനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് മര്‍ദിച്ചത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഡിസംബര്‍ 11 ന് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിയുന്നത്. സ്കൂളിന് മുന്നിൽ എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് കിട്ടി.

'കുളിപ്പിക്കുന്നതിനിടെയാണ് സംഭവം കണ്ടത്. ആശുപത്രിയില്‍ പോയി. പിന്‍ഭാഗത്ത് നല്ല അടി കിട്ടിയിട്ടുണ്ട്. അവന് ബാത്ത്‌റൂമില്‍ പോകാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കുമുള്‍പ്പെടെ പരാതി നല്‍കി. സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനായി വന്നിരുന്നു. പക്ഷെ ഞാനാരു രക്ഷിതാവല്ലേ', കുട്ടിയുടെ പിതാവ് ചോദിക്കുന്നു.

Content Highlights: Complaint alleges teacher brutally beat third class student for not doing homework

dot image
To advertise here,contact us
dot image