ന്യൂ ചേസ് മാസ്റ്റർ!; ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ

25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്നലെ ഇന്ത്യ നേടിയെടുത്തത്

ന്യൂ ചേസ് മാസ്റ്റർ!; ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യിൽ അപൂർവ നേട്ടം കുറിച്ച് ഇന്ത്യയുടെ യുവ താരം തിലക് വർമ. മത്സരത്തിൽ 23 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച 23 കാരൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ബാറ്റിങ്ങ് ശരാശരി 70.50 ആയി ഉയർത്തി.

ഏതെങ്കിലുമൊരു ടീമിനെതിരെ ടി 20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ ആവറേജ് ആണിത്. പാകിസ്താനെതിരെ 70.28 ആവറേജുള്ള സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് തിലക് തകർത്തത്.

കോഹ്‌ലിയെപ്പോലെ തന്നെ തിലകും ഒരു ചേസ് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ സ്ഥാനം നേടിയിട്ടുണ്ട്. ഇതുവരെ,16 ടി20 ചേസ്‌ ഇന്നിംഗ്‌സുകളിൽ നിന്ന് 543 റൺസ് നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്.

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.

25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്നലെ ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ 15.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

ബൗളർമാരുടെ മികച്ച പ്രകടനവും 18 പന്തിൽ 35 നേടി അഭിഷേക് ശർമ നടത്തിയ കിടിലൻ വെടിക്കെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

Content highlights: Tilak Varma breaks 'Chasemaster' Virat Kohli's record

dot image
To advertise here,contact us
dot image