ഷാഫിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ SDPI; ആർഷോയുടെ വാർഡിൽ യുഡിഎഫ്

ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ വിജയം

ഷാഫിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ SDPI; ആർഷോയുടെ വാർഡിൽ യുഡിഎഫ്
dot image

പാലക്കാട്: ഷാഫി പറമ്പിൽ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ വിജയം നേടി എസ്ഡിപിഐ സ്ഥാനാർത്ഥി. ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്.

അതേസമയം എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വാർഡിൽ യുഡിഎഫ് വിജയിച്ചു. പാലക്കാട് തച്ചമ്പാറ ആറാം വാർഡായ പിച്ചളമുണ്ടയിൽ 64 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായി ജയിലിൽ കഴിയുന്ന സിപിഐഎം നേതാവും മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിൻ്റെ വാർഡിൽ ബിജെപിയാണ് വിജയിച്ചത്. ആറന്മുള പഞ്ചായത്തിലെ ഏഴാം വാർഡായ ആറന്മുളയിലാണ് ബിജെപി സ്ഥാനാർത്ഥിയായ ഉഷ ആർ നായർ 212 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

Content Highlights: SDPI wins in Ward where Shafi Parambil MP's house is located

dot image
To advertise here,contact us
dot image