

അപ്രതീക്ഷിമായി വിരമിക്കൽ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ ചർച്ചയായ താരമാണ് ഡീ കോക്ക്. 2023 ലെ ലോകകപ്പ് തോൽവിക്ക് പിന്നാലെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ വിരമിക്കലിന്റെ കാരണം പറയുകയാണ് ഡീ കോക്ക്. ടീമിനേയും വ്യക്തിപരമായും ജയിക്കാനുള്ള ആഗ്രഹം എന്നിൽ കുറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ ക്രിക്കറ്റ് മടുത്തു തടുങ്ങിയ സമയത്താണ് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഗ്രൗണ്ടിൽ നിന്നും കുറച്ചുകാലം മാറി നിന്നപ്പോൾ റൺസ് എടുക്കാനും വിജയിക്കാനുമുള്ള വിശപ്പ് വീണ്ടുമുണ്ടായി, ഈ ഗെയിം എത്ര പ്രധാനമായിരുന്നു തനിക്കെന്ന് ബോധ്യപ്പെട്ടുവെന്നും ഡീ കോക്ക് പറഞ്ഞു.
അതേ സമയം വൈറ്റ് ബോൾ ക്രിക്കറ്റിൽ തിരിച്ചുവന്ന ശേഷം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 46 പന്തിൽ 90 റൺസ് നേടിയ താരം ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കും നയിച്ചു. അതിന് മുമ്പ് നടന്ന ഏകദിന പരമ്പരയിൽ സെഞ്ച്വറിയും നേടി. ആകെ കളിച്ച 161 ഏകദിനങ്ങളിൽ 7123 റൺസും 98 ടി 20 മത്സരങ്ങളിൽ 2705 റൺസും നേടിയിട്ടുണ്ട് ഈ 32 കാരൻ.
Content Highlights:Quinton de Kock reveals reason behind reversing ODI retirement