'കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, ഗൂഢാലോചനയുണ്ടെന്നത് വ്യക്തം, ആരെന്ന് കണ്ടെത്തണം'; പ്രേംകുമാർ

'ആര്, ആർക്കെതിരെയാണ് ഗൂഢാലോചന നടത്തിയത് എന്ന കാര്യമാണ് ഇനി അറിയാനുള്ളത്'

'കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, ഗൂഢാലോചനയുണ്ടെന്നത് വ്യക്തം, ആരെന്ന് കണ്ടെത്തണം'; പ്രേംകുമാർ
dot image

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രേംകുമാര്‍. പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത് നല്ല ശിക്ഷയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. 'കേസിന്റെ തുടക്കം മുതല്‍ മഞ്ജുവാര്യര്‍ പറഞ്ഞത് കേസില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു. പ്രോസിക്യൂഷന്‍ കണ്ടെത്തിയതും അത് തന്നെയാണ്. ഒന്നാം പ്രതി പറഞ്ഞതും അത് തന്നെയാണ്. ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ട് എന്നാണ് അതിജീവിതയും പറഞ്ഞത്. കേസില്‍ വെറുതെ വിട്ട ദിലീപും പറയുന്നത് ഗൂഢാലോചന നടന്നുവെന്നാണ്. അപ്പോള്‍ അത് നടന്നുവെന്നത് ബോധ്യമായിരിക്കുന്നു. ഇനി ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം. ആര്‍ക്കെതിരെയാണ് ഗൂഢാലോചന നടന്നത് എന്നും അറിയണം.' പ്രേംകുമാര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതികള്‍ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.

Content Highlight; 'We welcome the court verdict, it is clear that there is a conspiracy, we need to find out who it is'; Premkumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us