

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മുഖ്യമന്തി പിണറായി വിജയന്‍. പിണറായി ചേരിക്കല്‍ ജൂനിയര്‍ എല്‍പി സ്‌കൂളില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എല്‍ഡിഎഫിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ജനപിന്തുണ എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികള്‍ക്ക് അറിയാം. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്. വിഷയം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ വണ്ടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ 'സ്ത്രീലമ്പടന്മാര്‍' എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കിയാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാം മുഖ്യമന്ത്രി. യഥാര്‍ത്ഥ ലൈംഗിക വൈകൃത കുറ്റവാളികള്‍ നാടിന് മുന്നില്‍ വന്ന് വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
Content Highlights- CM Pinarayi vijayan against congress over rahul mamkootathil issue