ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി; ഇന്ത്യയ്ക്ക് വെങ്കലം

അവസാന നിമിഷങ്ങളിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി; ഇന്ത്യയ്ക്ക് വെങ്കലം
dot image

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം. ലൂസേഴ്സ് ഫൈനലിൽ കരുത്തരായ അർജന്റീനയെ തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അർജന്റീനയ്‌ക്കെതിരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ചാണ്‌ മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ക‍ൗമാരനിര മെഡലണിഞ്ഞത്‌.

അവസാന നിമിഷങ്ങളിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്നു ഇന്ത്യ. പിന്നാലെ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവാണ് കണ്ടത്.

നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ കിട്ടിയ പെനാൽറ്റി കോർണറിലൂടെയായിരുന്നു ഇന്ത്യ തിരിച്ചടി തുടങ്ങി. അങ്കിത്‌ പാലിന്റെ ഗോളിൽ ഒരെണ്ണം തിരിച്ചടിച്ച ഇന്ത്യ രണ്ട്‌ മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണറിലൂടെ അടുത്ത ഗോളും വലയിലെത്തിച്ചു. മൻമീത്‌ സിങ്ങാണ് ഇന്ത്യയുടെ സമനില ​ഗോൾ കണ്ടെത്തിയത്. മത്സരം തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇന്ത്യയ്ക്ക്‌ അനുകൂലമായി ലഭിച്ച പെനാൽറ്റി സ്‌ട്രോക്കിലൂടെ ശർദ നന്ദ്‌ തിവാരി പന്ത്‌ അർജന്റൈൻ വലയിൽ എത്തിച്ചു. അവസാന നിമിഷം അൻമോൽ എക്ക ഇന്ത്യൻ വിജയം പൂർത്തിയാക്കി. അൻമോലാണ്‌ കളിയിലെ താരം.

അർജന്റീനയ്‌ക്ക്‌ കിട്ടിയ അഞ്ച്‌ പെനാൽറ്റി കോർണറുകൾ അവർക്ക്‌ മുതലാക്കാനായില്ല. അതേസമയം ഇന്ത്യൻ ഗോൾ കീപ്പർ പ്രിൻസ്‌ദീപ്‌ സിങ്‌ തകർപ്പൻ പ്രകടനം പുറത്തെടുത്തു.

Content Highlights: Junior Hockey World Cup: India beats Argentina to finish third

dot image
To advertise here,contact us
dot image