

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. പാലക്കാട് തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം. കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളിൽ നിന്ന് യുഡിഫ് പ്രവർത്തകൻ താഴേക്ക് ചാടുകയായിരുന്നു. ചാട്ടത്തിൽ ഇയാൾക്ക് പരിക്കേറ്റു.
യാത്രക്കാരുമായെത്തിയ വാഹനത്തിന് മുകളിൽ പുറം തിരിഞ്ഞ് നിന്ന് ആവേശത്തോടെ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. എന്നാൽ ചാട്ടം പിഴച്ച ഇയാൾ താഴെ വീണു. കാലൊടിഞ്ഞ പ്രവർത്തകൻ ചികിത്സയിലാണ്. ഇതിന് മുൻപായി ടിപ്പർ വാഹനത്തിന് മുകളിൽ കയറിയും സമാന രീതിയിൽ ഇയാൾ അഭ്യാസം കാണിച്ചിരുന്നു.
Content Highlights : Palakkad UDF worker injured during kottikalasam