ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന; 20 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം മദ്യനിരോധനം നിലനില്‍ക്കവേയാണ് 20 ലിറ്റര്‍ വിദേശമദ്യവുമായി ഇയാളെ പൊലീസ് പിടികൂടിയത്

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന; 20 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
dot image

കൊട്ടിയം: മദ്യം ശേഖരിച്ച് ഡ്രൈ ഡേയില്‍ വന്‍ വിലയ്ക്ക് വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ഉമയനല്ലൂര്‍ പറക്കുളം ദയാ മന്‍സിലില്‍ സുധീറിനെയാണ് പൊലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനം നിലനില്‍ക്കവേയാണ് 20 ലിറ്റര്‍ വിദേശമദ്യവുമായി ഇയാളെ പൊലീസ് പിടികൂടിയത്.

അര ലിറ്റര്‍ വീതമുള്ള 40 കുപ്പികളാണ് പൊലീസ് പിടിച്ചെടുത്തത്. സുധീറിന്റെ വീട്ടില്‍ മദ്യവില്‍പ്പന നടക്കുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.

എസ്‌ഐ നിതിന്‍ നളന്‍, വിഷ്ണു, ഷാജി, സിപിഒമാരായ ശംഭു, ഹരീഷ് എന്നിവരാണ് സുധീറിനെ പിടികൂിടിയത്. ബിവറേജസ് മദ്യഷാപ്പില്‍ നിന്ന് പല സമയങ്ങളിലായി മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈഡേയില്‍ വലിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു.

Content Highlights: One arrest for Sale of Liquor on Dry Day

dot image
To advertise here,contact us
dot image