

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ആറ് മണിക്കുള്ള കണക്കുകള്‍ പ്രകാരം പോളിംഗ് എഴുപത് ശതമാനം കടന്നു.
തിരുവനന്തപുരം-66.53, കൊല്ലം-69.8, പത്തനംതിട്ട-66.35, ആലപ്പുഴ-73.32, കോട്ടയം -70.33, ഇടുക്കി- 70.98, എറണാകുളം- 73.96 എന്നിങ്ങനെയാണ് ഒടുവിൽ പുറത്തുവന്ന വിവരം. ഇതിൽ മാറ്റമുണ്ടാകാം. എട്ട് മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. പോളിംഗ് 75 ശതമാനത്തിന് മുകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിച്ചു. പതിമൂന്നിനാണ് വോട്ടെണ്ണൽ.
വട്ടവട കടവരി വാർഡിൽ ബിജെപി-സിപിഐ സംഘർഷം. നാളെ ഹർത്താൽ
വട്ടവട പഞ്ചായത്തിലെ കടവരി വാർഡിൽ ബിജെപി-സിപിഐ സംഘർഷം. കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ വട്ടവടയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. സിപിഐ നേതാവ് രാമരാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നു. ബിജെപി പ്രവർത്തകരായ രണ്ടുപേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മടങ്ങിയെത്തി
കണ്ണൂരില്‍ നിന്ന് കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥി മടങ്ങിയെത്തി. ചൊക്ലി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി അറുവയാണ് തിരിച്ചെത്തിയത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചൊക്ലി പൊലീസില്‍ യുവതിയും യുവാവും ഹാജരായി. ഇവരെ കോടതിയില്‍ ഹാജരാക്കും.
വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍
കള്ളവോട്ട് ചെയ്യാന്‍ എത്തിയതാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രണ്ട് പേരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.അരുവിക്കര അഴീക്കോട് ബൂത്തിലാണ് സംഭവം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് സുനില്‍കുമാറിന്റെ സഹോദരന്‍ കെ എസ് മധുവാണ് ഒരാള്‍. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേസ് എടുത്തിട്ടില്ല. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ പൊലീസിനെ അറിയിച്ചു.
കൊല്ലം പോളിംഗ് ശതമാനം ഇതുവരെ
സമയം-6.15pm
കൊല്ലം ജില്ലയില്‍ ഇതുവരെ 69.81 പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ നിലവില്‍ 15,85,540 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍- 8,64,950, വോട്ട് ചെയ്ത പുരുഷന്മാര്‍-7,20,584, വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- ആറ്
കോര്‍പ്പറേഷന്‍- 62.38
നഗരസഭ
പരവൂര്‍-68.92
പുനലൂര്‍-68.13
കരുനാഗപ്പള്ളി-73.48
കൊട്ടാരക്കര-66.08
ബ്ലോക്കുകള്‍
ഓച്ചിറ-74.35
ശാസ്താംകോട്ട-73.92
വെട്ടിക്കവല-69.81
പത്തനാപുരം-68.11
അഞ്ചല്‍-68.6
കൊട്ടാരക്കര-70.53
ചിറ്റുമല-71.57
ചവറ-72.5
മുഖത്തല-71.43
ചടയമംഗലം-71.09
ഇത്തിക്കര-69.73
കോർപ്പറേഷൻ പോളിംഗ് ശതമാനം
തിരുവനന്തപുരം-56.72
കൊല്ലം-62.18
കൊച്ചി-61.39
പോളിംഗ് ശതമാനം ഇതുവരെ- 70.28
സമയം- 6.15 pm
തിരുവനന്തപുരം-66.53
കൊല്ലം-69.8
പത്തനംതിട്ട-66.35
ആലപുഴ-73.32
കോട്ടയം-70.33
ഇടുക്കി-70.98
എറണാകുളം- 73.96
ഇതുവരെ 93,35,770 പേർ വോട്ടു ചെയ്തു. ആകെ വോട്ടർമാർ- 1,32,70,482
പോളിംഗ് സമയം അവസാനിച്ചു
ക്യൂവിലുള്ളവർക്ക് ടോക്കൺ നൽകി തുടങ്ങി
കോർപ്പറേഷൻ-പോളിംഗ് 59 ശതമാനം കടന്നു
പോളിംഗ് ഇതുവരെ- 59.18 ശതമാനം
തിരുവനന്തപുരം- 55.73
കൊല്ലം- 61.22
കൊച്ചി- 60.61
പോളിംഗ് ശതമാനം എഴുപത് കടന്നു
തിരുവനന്തപുരം- 65.71
കൊല്ലം- 69.07
പത്തനംതിട്ട- 65.77
ആലപ്പുഴ- 72.55
കോട്ടയം- 69.48
ഇടുക്കി- 69.95
എറണാകുളം- 73.15
കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 73.79 ആയിരുന്നു
കള്ളവോട്ട് ആരോപണത്തില്‍ പ്രതികരിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്
വഞ്ചിയൂരിലെ കള്ളവോട്ട് ആരോപണത്തില്‍ പ്രതികരിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. കള്ളവോട്ട് ചെയ്തതിന് തെളിവുണ്ടോയെന്ന് അവര്‍ ചോദിച്ചു. കഴിഞ്ഞ തവണയും ഇവിടെയാണ് വോട്ട് ചെയ്തത്. അന്നില്ലാത്ത പ്രശ്‌നം എന്താണ് ഇന്ന്? കള്ളവോട്ട് ചെയ്തിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രശ്‌നം ഉണ്ടായപ്പോള്‍ പ്രതികരിച്ച് പോയതാണെന്നും അവര്‍ വ്യക്തമാക്കി.
പോളിംഗ് ശതമാനം ഇതുവരെ- 68.45
തിരുവനന്തപുരം- 64.55
കൊല്ലം- 67.86
പത്തനംതിട്ട- 64.78
ആലപ്പുഴ- 71.26
കോട്ടയം- 68.44
ഇടുക്കി- 68.45
എറണാകുളം- 71.93
ഇതുവരെ തൊണ്ണൂറ് ലക്ഷം പേർ വോട്ട് ചെയ്തു
എഴുപത് കടന്നു
എറണാകുളത്ത് പോളിംഗ് ശതമാനം എഴുപതിലേക്ക് കടന്നു
എഴുപത് കടന്ന് ആലപ്പുഴയും
ആലപ്പുഴ ജില്ലയിലും പോളിംഗ് ശതമാനം എഴുത് കടന്നു
പത്തനംതിട്ട ജില്ലയിൽ ഇതുവരെ 62.53 ശതമാനം പോളിംഗ്
നഗരസഭ പോളിംഗ് ശതമാനം
അടൂര്‍- 60.34
പത്തനംതിട്ട-63.25
തിരുവല്ല- 56.61
പന്തളം- 67.52
തിരുവനന്തപുരത്ത് വോട്ടര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരത്ത് വോട്ടര്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. പാച്ചല്ലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ശാന്ത (73) ആണ് മരിച്ചത്. വോട്ട് ചെയ്യാന്‍ വേണ്ടി മഷി പുരട്ടിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വെള്ളാര്‍ വാര്‍ഡിലെ വോട്ടര്‍ ആയിരുന്നു ശാന്ത.
കൊല്ലത്ത് പോളിംഗ് 65 ശതമാനം കടന്നു
കൊല്ലം ജില്ലയില്‍ പോളിംഗ് ഇതുവരെ 65.1 ശതമാനം രേഖപ്പെടുത്തി. ജില്ലയില്‍ നിലവില്‍ 14,78,710 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 22,71,343 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 8,04,663, വോട്ട് ചെയ്ത പുരുഷന്മാര്‍: 6,74,042, വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: അഞ്ച്
കോര്‍പ്പറേഷന്‍-55.8
നഗരസഭ
പരവൂര്‍-64.28
പുനലൂര്‍- 63.38
കരുനാഗപ്പള്ളി- 67.19
കൊട്ടാരക്കര-62.5
ബ്ലോക്കുകള്‍
ഓച്ചിറ- 69.49
ശാസ്താംകോട്ട- 68.99
വെട്ടിക്കവല- 66.15
പത്തനാപുരം-64.53
അഞ്ചല്‍-64.65
കൊട്ടാരക്കര-66.38
ചിറ്റുമല- 66.5
ചവറ- 67.29
മുഖത്തല-66.5
ചടയമംഗലം-67.58
ഇത്തിക്കര-65.56
ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി
പത്തനംതിട്ടയില്‍ ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. തിരുവല്ല കുറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. പതിനാലാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി പ്രസന്ന സതീഷിനെ മര്‍ദ്ദിച്ചതായാണ് ആരോപണം. മതിയായ രേഖ ഇല്ലാതെ വോട്ട് ചെയ്യുന്നത് തടഞ്ഞതിന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രസന്ന സതീഷ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഐഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പ്രസന്ന ആരോപിച്ചു. വിശാഖന്‍ എന്നയാള്‍ കയ്യില്‍ പിടിച്ച് വലിച്ച് എറിഞ്ഞതായി ഇവര്‍ പറഞ്ഞു.
കോട്ടയത്ത് പോളിംഗ് 65 ശതമാനം കടന്നു
ജില്ലയിൽ ഇതുവരെ 65.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി
പോളിംഗ് ശതമാനം-63.5
സമയം- 4.05 pm
തിരുവനന്തപുരം-58.78
കൊല്ലം-62.44
പത്തനംതിട്ട-60.11
ആലപ്പുഴ-65.66
കോട്ടയം-62.91
ഇടുക്കി-62.16
എറണാകുളം-66.48
തിരുവനന്തപുരം ഒഴികെ ബാക്കി ആറ് ജില്ലകളില്‍ പോളിംഗ് 60 ശതമാനം കടന്നു
കൊല്ലത്ത് രണ്ടിടത്ത് കള്ളവോട്ട് പരാതി
കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടിടങ്ങളില്‍ കള്ളവോട്ട് പരാതി. കുളത്തുപ്പുഴ നെല്ലിമൂട് വാര്‍ഡിലും ടൗണ്‍ വാര്‍ഡിലുമാണ് കള്ളവോട്ട് പരാതി. നെല്ലിമൂട് വാര്‍ഡിലെ വോട്ടറായ റഫീക്ക ബീവിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് ആരോപണം. ടൗണ്‍ വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനായി എത്തിയ രാജുവിന്റെ വോട്ടും മറ്റാരോ ചെയ്തു. രണ്ട് വോട്ടര്‍മാരെയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ ടെന്‍ഡര്‍ വോട്ട് ചെയ്യിപ്പിച്ചു.
ഇടുക്കിയില്‍ പോളിംഗ് 59 ശതമാനം കടന്നു
ഇടുക്കിയില്‍ ഇതുവരെ 59.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി
സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി അറുവയെ കാണാനില്ലെന്നാണ് പരാതി. ചൊക്ലി പോലീസ് കേസ് എടുത്തു
അത് ചട്ടലംഘനം
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖയുടെ പോസ്റ്റ് ചട്ടവിരുദ്ധമെന്ന് കെ എസ് ശബരീനാഥന്‍. ഇതൊന്നും അറിയാത്തവരല്ലല്ലോ അവരെന്നും ശബരീനാഥന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രതീക്ഷയുണ്ട്. നല്ല പോളിംഗുണ്ടെന്നും ശബരീനാഥന്‍ വ്യക്തമാക്കി. വഞ്ചിയൂരിലും മുട്ടടയിലും ക്യാമറ ആവശ്യപ്പെട്ടിരുന്നു. വഞ്ചിയൂരില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയത് നന്നായി. ഗുണ്ടായിസത്തിലൂടെ തിരുവനന്തപുരത്തെ ഭരിക്കാമെന്ന് കരുതേണ്ട. ആളുകള്‍ക്ക് മനസിലാകുമെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.
പോളിംഗ് 60 ശതമാനം കടന്നു
കോട്ടയം ജില്ലയിൽ പോളിംഗ് 60 ശതമാനം കടന്നു
ഇടുക്കിയില്‍ പോളിംഗ് 53 ശതമാനം കടന്നു
സമയം-2.00 pm
ഇടുക്കി ജില്ലയില്‍ ഇതുവരെ 53.21 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ നിലവില്‍ 4,85,361 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 9,12,133 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 240,985, വോട്ട് ചെയ്ത പുരുഷന്മാര്‍: 244,370, വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: ആറ്
നഗരസഭ
തൊടുപുഴ- 58.3
കട്ടപ്പന-53.1
ബ്ലോക്ക് പഞ്ചായത്തുകള്‍
ദേവികുളം-55.36
നെടുങ്കണ്ടം-53.98
ഇളംദേശം-56.87
ഇടുക്കി-49.72
കട്ടപ്പന-51.48
തൊടുപുഴ-56.24
അഴുത- 49.99
അടിമാലി-51.92
വഞ്ചിയൂരില്‍ സംഘര്‍ഷം
കള്ളവോട്ട് ആരോപണം ഉയര്‍ന്ന വഞ്ചിയൂരില്‍ ബിജെപി പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും തമ്മില്‍ സംഘര്‍ഷം
റീപോളിംഗ് നടത്തണമെന്ന് ബിജെപി
കള്ളവോട്ട് പരാതി ഉയര്‍ന്ന വഞ്ചിയൂര്‍ വാര്‍ഡിലെ രണ്ടാം ബൂത്തില്‍ റീപോളിംഗ് നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഇവിടെ വീഡിയോഗ്രഫി സംവിധാനമില്ല. ബാറ്ററി പോയി എന്നാണ് പറയുന്നത്. രണ്ടുമണിക്കൂര്‍ മാത്രമാണ് വീഡിയോഗ്രഫി ഉണ്ടായിരുന്നത്. വഞ്ചീയൂർ രണ്ടാം ബൂത്തിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കൊല്ലം ജില്ലയില്‍ പോളിംഗ് 54 ശതമാനം കടന്നു
സമയം-2.30
ജില്ലയില്‍ ഇതുവരെ 54.18 ശതമാനം പോളിംഗ്
കോര്‍പ്പറേഷന്‍- 45.03 ശതമാനം
നഗരസഭ
പരവൂര്‍-53.15
പുനലൂര്‍- 51.55
കരുനാഗപ്പള്ളി-54
കൊട്ടാരക്കര-54.17
ബ്ലോക്കുകള്‍
ഓച്ചിറ- 57.86
ശാസ്താംകോട്ട- 56.64
വെട്ടിക്കവല- 56.16
പത്തനാപുരം- 54.84
അഞ്ചല്‍- 54.56
കൊട്ടാരക്കര- 56.76
ചിറ്റുമല-54.79
ചവറ-54.44
മുഖത്തല- 55.21
ചടയമംഗലം-57.18
ഇത്തിക്കര-54.93
കോട്ടയത്ത് പോളിംഗ് 54 ശതമാനം കടന്നു
സമയം-2.30 pm
കോട്ടയം ജില്ലയില്‍ പോളിംഗ് ഇതുവരെ 54.13 ശതമാനം. ജില്ലയില്‍ ഇതുവരെ 8,88,393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 4,49,045, വോട്ട് ചെയ്ത പുരുഷന്മാര്‍: 4,39,346, വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: രണ്ട്
നഗരസഭ
ചങ്ങനാശേരി: 52.76
കോട്ടയം: 52.75
വൈക്കം: 58.42
പാലാ: 53.14
ഏറ്റുമാനൂര്‍: 54.83
ഈരാറ്റുപേട്ട: 66.15
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍: 53.66
ഉഴവൂര്‍: 52.37
ളാലം: 51.17
ഈരാറ്റുപേട്ട: 53.81
പാമ്പാടി: 55.15
മാടപ്പള്ളി: 52.25
വാഴൂര്‍: 54.8
കാഞ്ഞിരപ്പള്ളി: 53.53
പള്ളം: 54.88
വൈക്കം: 57.82
കടുത്തുരുത്തി: 55.63
വോട്ടിംഗ് മെഷീനില്‍ ഗുരുതര ക്രമക്കേടെന്ന് പരാതി
തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ ഗുരുതര ക്രമക്കേടെന്ന് പരാതി. എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപി ചിഹ്നത്തില്‍ ലൈറ്റ് തെളിയുന്നുവെന്നാണ് ആരോപണം. മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. തിരുവനന്തപുരം കാട്ടാക്കടയില്‍ ഇവിഎം മെഷീന്‍ മാറ്റി. 85 വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മെഷീന്‍ മാറ്റിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മെഷീന്‍ ലോക്ക് ചെയ്ത് പുതിയ മെഷീന്‍ എത്തിച്ചു.
കള്ള വോട്ടാരോപണവുമായി കരമന ജയന്‍
തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍. വഞ്ചിയൂര്‍ വാര്‍ഡ് രണ്ടാം ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. പരാജയഭീതി പൂണ്ട സിപിഐഎം ആണ് ഇത് ചെയ്തത്. പൊലീസും ഉദ്യോഗസ്ഥരും ഇതിന് ഒപ്പം നില്‍ക്കുകയാണെന്നും കരമന ജയന്‍ ആരോപിച്ചു.
പോളിങ്ശതമാനം
സമയം- 2.34PM
തിരുവനന്തപുരം- 50.00
കൊല്ലം- 54.03
പത്തനംതിട്ട- 52.30
ആലപ്പുഴ- 56.46
കോട്ടയം- 54.22
ഇടുക്കി- 52.84
എറണാകുളം- 57.09
ആകെ 53.87 ശതമാനം
സംസ്ഥാനത്ത് പോളിംഗ് അരക്കോടി കടന്നു
ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കവെ 12.20 വരെ 50 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.
നാല് ജില്ലകളിൽ പോളിംഗ് 40% കടന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്.
ആലപ്പുഴയിലാണ് കൂടുതൽ പോളിംഗ്.
വോട്ടിംഗ് ദിനത്തിലെ സര്‍വ്വേ ഫലം; പോസ്റ്റ് മുക്കി ആര്‍ ശ്രീലേഖ
വോട്ടിംഗ് ദിനത്തില്‍ പങ്കുവെച്ച എന്‍ഡിഎ അനുകൂല സര്‍വ്വേഫലം സോഷ്യൽമീഡിയയിൽ നിന്ന് നീക്കി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് പിന്മാറ്റം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ആര്‍ ശ്രീലേഖ. പോളിങ് കഴിയും മുമ്പ് പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയായിരുന്നു നടപടി.
അച്ഛനില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്ത് വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും.
അച്ഛനില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിതെന്നും അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും അരുണ്‍ കുമാര്‍ പ്രതികരിച്ചു.
ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. വയ്യാഞ്ഞിട്ടും അതുകൊണ്ടാണ് വന്നത്. പണ്ട് മുതല്‍ അച്ഛന്റെ കൂടെയായിരുന്നു വോട്ട് ചെയ്യാനെത്താറെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
എല്‍ഡിഎഫ് കേരളത്തിലുടനീളം മികച്ച വിജയം കൈവരിക്കും: എംഎ ബേബി
തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം എല്‍ഡിഎഫ് ആണ് വളരെ മികച്ച വിവരം കൈവരിച്ചതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. എല്‍ഡിഎഫ് കേരളത്തില്‍ ഉടനീളം മികച്ച വിജയം കൈവരിക്കുമെന്നും എം എ ബേബി പറഞ്ഞു.
ബിജപി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്; തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നത്: എ കെ ആന്റണി
കേരളമൊട്ടാകെ ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരം കാണുന്നുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങളാകെ കക്ഷിഭേദമന്യേ ജാതിമത വിത്യാസമില്ലാതെ ഈ ഭരണത്തില്‍ മടുത്തുവെന്നും എ കെ ആന്റണി പറഞ്ഞു.
ബിജെപിയെ സംബന്ധിച്ച് വോട്ട് ശതമാനം കുറയും. ബിജപി ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്. ഭരണമാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫ് ആണെന്നും എ കെ ആന്റണി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
ശ്രീലേഖയുടേത് നിയമവിരുദ്ധമായ നടപടി: വി ശിവന്‍കുട്ടി
കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വ്വേ ഫലം പങ്കുവെച്ച ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയുടെ നടപടി നിയമവിരുദ്ധമെന്ന് വി ശിവന്‍കുട്ടി. ബന്ധപ്പെട്ട അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ 'ദിലീപിന് നീതി ലഭിച്ചു' എന്ന പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കുമെന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടാൻ പാടില്ല: രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാരിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാളെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി കൊടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്തര്‍ദേശീയ തലത്തിലുള്ള കൊള്ളയാണ് നടന്നത്. തെളിവുകളല്ല, തനിക്ക് കിട്ടിയ വിവരങ്ങള്‍ എസ്‌ഐടിക്ക് കൈമാറുക. ശബരിമല സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ കള്ളന്മാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പത്തനംതിട്ടയിലെ നാല് നഗരസഭകളിലും എൽഡിഎഫ് വിജയിക്കും: ചിറ്റയം ഗോപകുമാർ
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കരുവാറ്റ മാർത്തോമ്മാ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
എൽഡിഎഫിന് കൂടുതൽ ശക്തിപകരുന്ന തിരഞ്ഞെടുപ്പാണിതെന്നും പത്തനംതിട്ടയിലെ നാല് നഗരസഭകളിലും എൽഡിഎഫ് വിജയിക്കുമെന്നും ചിറ്റയം ഗോപകുമാർ പ്രതികരിച്ചു.
ചട്ടവിരുദ്ധ നടപടിയുമായി ആർ ശ്രീലേഖ
തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. കോര്‍പ്പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന പ്രീപോള്‍ സര്‍വേ ഫലം ശ്രീലേഖ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ചട്ടവിരുദ്ധ നടപടിയുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്.
എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ല: ആസിഫ് അലി
എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് നടന്‍ ആസിഫ് അലി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. എന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ് ട്രീയവുമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എല്ലാവരും വളര്‍ന്നുവെന്നും പക്വതവന്നുവെന്നും തിരിച്ചറിയുന്ന അവസരം കൂടെയാണിതെന്നും ആസിഫ് അലി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പ്: കടകംപള്ളി സുരേന്ദ്രന്‍
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനത്തിന് മതിപ്പാണെന്നും അത് വോട്ടായി മാറുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തിരുവനന്തപുരം നഗരസഭയിലുണ്ടായത് നല്ല പ്രവര്‍ത്തനമാണ്. ആര്യയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷക്കാലം മെച്ചപ്പെട്ട ഭരണമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കൊല്ലം ജില്ലയിലെ വോട്ടിംഗ് ശതമാനം (രാവിലെ 8 മണി)
ജില്ല - 6.54%
കോർപ്പറേഷൻ- 4.89%
നഗരസഭ
ബ്ലോക്കുകൾ
101 ശതമാനം പ്രതീക്ഷയെന്ന് അടൂര്‍പ്രകാശ്
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂര്‍ പ്രകാശ്. അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും. സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നീങ്ങിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട നടത്തിയത് തീവെട്ടിക്കൊള്ളയാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വമ്പിച്ച മുന്നേറ്റമാണ് കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്: എന്‍ കെ പ്രേമചന്ദ്രന്‍
50 ശതമാനം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളുടെ ഭരണം യുഡിഎഫിന് ലഭിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് ഇത്തവണ നടക്കാന്‍ പോകുന്നത്. 2020നെ അപേക്ഷിച്ച് വമ്പിച്ച മുന്നേറ്റമായിരിക്കുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതി: കെ സി വേണുഗോപാല്‍
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അപ്രീതിയുണ്ടെന്നും അതിന്റെ പ്രതിഫലനം വിധിയെഴുത്തിലുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലവിലുള്ള ഭരണത്തില്‍ ജനം മടുത്തു. യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പ്രതികരണം.
യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരും: വി ഡി സതീശന്‍
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 14 ജില്ലകളിലും പര്യടനം ഇന്നലത്തോടെ താന്‍ പൂര്‍ത്തിയാക്കി. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവികാരം, ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ശബരിമലകേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നീട്ടുന്നത് സിപിഐഎം ആണെന്നും കോണ്‍ഗ്രസ് മാതൃകാപരമായ നടപടി എടുത്തുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വേണ്ടാത്ത കാര്യം വന്നപ്പോള്‍ തന്നെ ഞങ്ങള്‍ ആ കൈവിട്ടുവെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
തിരുവനന്തപുരം തിലകമണിയും: സുരേഷ് ഗോപി
തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്നും ജനം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മോക് പോളിങിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചു.