അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരെ നടപടി; 57 പേരെ നാടുകടത്തി ബഹ്റൈൻ

ഗുരുതമായ നിയമം ലംഘനം നടത്തിയ കൂടുതല്‍ പ്രവാസികളെ നാടുകടത്തുന്നതിനുളള നടപടിക്കും അതോറിറ്റി തുടക്കം കുറിച്ചു

അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരെ നടപടി; 57 പേരെ നാടുകടത്തി ബഹ്റൈൻ
dot image

ബഹ്‌റൈനിലെ അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. 57 പ്രവാസികളെ രാജ്യത്ത് നിന്ന് നാടു കടത്തിയതായി അതേറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘകരാണ് പിടിയിലായത്.

ബഹ്‌റൈനിലെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ ആറുവരെയുളള കാലയളവില്‍ 1352 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. നിരവധി നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. മതിയായ താമസ രേഖയില്ലാതെ രാജ്യത്ത് കഴിഞ്ഞുവന്ന നിരവധി പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ 57 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതേറിറ്റി അറിയിച്ചു. ഗുരുതമായ നിയമം ലംഘനം നടത്തിയ കൂടുതല്‍ പ്രവാസികളെ നാടുകടത്തുന്നതിനുളള നടപടിക്കും അതോറിറ്റി തുടക്കം കുറിച്ചു. പൊലീസ് ഡയറക്ടറേറ്റ്, ക്രൈം ഡിറ്റക്ഷന്‍ വിഭാഗം, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം, ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയായായിരുന്നു പരിശോധന.

രാജ്യത്തെ തൊഴില്‍ വിപണിയെയും സാമ്പത്തിക, സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് അതേറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കനത്ത പിഴയും തടവ് ശിക്ഷയുമാണ് ഇത്തരക്കൊരെ കാത്തിരിക്കുന്നത്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും രാജ്യത്തെ താമസക്കാരോട് ലേബര്‍ മാര്‍ക്കറ്റ് റൈഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.

Content Highlights: Bahrain LMRA deported 57 illegal expatriates

dot image
To advertise here,contact us
dot image