

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ഹോട്ടലിൽ ഒരുക്കിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹോട്ടൽ ജീവനക്കാർ ഒരുക്കിയ കേക്ക് മുറിച്ചായിരുന്നു ടീം വിജയം ആഘോഷിച്ചത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളാണ് കേക്ക് മുറിച്ചത്.
Virat Kohli - Abe khale cake (eat the cake).
— Mufaddal Vohra (@mufaddal_vohra) December 7, 2025
Rohit Sharma - Nahi, mota hojauga (no, I’ll get fat). 🤣❤️pic.twitter.com/uilgNUZw70
ടീമിനൊപ്പം ഹോട്ടലിലേക്ക് മടങ്ങിയ സഹതാരങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുമ്പോള്‍ ആദ്യ കഷ്ണം ജയ്‌സ്വാള്‍ നല്‍കിയത് വിരാട് കോഹ്ലിയ്ക്കായിരുന്നു. കോഹ്ലി കേക്ക് ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നുണ്ട്. ശേഷം രോഹിത്തിന് കേക്ക് നീട്ടവെ രോഹിത് അത് തല്‍ക്ഷണം നിരസിക്കുകയായിരുന്നു. മോട്ടാ ഹോ ജൗംഗാ മേന്‍ തപാസ് എന്നാണ് രോഹിത് പറഞ്ഞത്. ഇത് കേട്ടതും സഹതാരങ്ങളെല്ലാം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
മത്സരത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
Content Highlights: Rohit Sharma refuses to eat victory-celebration cake despite Virat Kohli’s cue to Jaiswal, Video Goes Viral