തളർത്താൻ നോക്കിയിട്ട് ഇപ്പോ എന്തായി! ബോക്സ് ഓഫീസിൽ രൺവീറിന്റെ താണ്ഡവം; 'ധുരന്ദർ' കളക്ഷൻ റിപ്പോർട്ട്

സിനിമയിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നത്

തളർത്താൻ നോക്കിയിട്ട് ഇപ്പോ എന്തായി! ബോക്സ് ഓഫീസിൽ രൺവീറിന്റെ താണ്ഡവം; 'ധുരന്ദർ' കളക്ഷൻ റിപ്പോർട്ട്
dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. രണ്ട് ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

രണ്ട് ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും 61.70 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിനം 28.60 കോടി നേടിയ സിനിമ രണ്ടാം ദിനം 33.10 കോടിയാണ്. അതേസമയം, ഓവർസീസ് മാർക്കറ്റിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നുണ്ട്. 17 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള ഓവർസീസ് കളക്ഷൻ. സിനിമയുടെ മേക്കിങ്ങിനും രൺവീറിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.

രൺവീറിന്റെ പക്കാ കംബാക്ക് ആണ് ധുരന്ദർ എന്നും ഗംഭീര പെർഫോമൻസ് ആണ് നടൻ കാഴ്ച്ചവെക്കുന്നത് എന്നാണ് കമന്റുകൾ. സിനിമയിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നത്. അതേസമയം, ചിത്രത്തിലെ സാറ അർജുനുമായുള്ള രൺവീറിന്റെ റൊമാൻസ് രംഗങ്ങൾക്ക് വിമർശനം ലഭിക്കുന്നത്. 280 കോടിയാണ് സിനിമയുടെ ബജറ്റ്.

നേരത്തെ സിനിമയുടെ നായകന്റെയും നായികയുടെയും പ്രായവ്യത്യാസത്തെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രൺവീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.

Content Highlights: Dhurandhar collection report

dot image
To advertise here,contact us
dot image