

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മിന്നും ജയം. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2 -0 ന് മുന്നിലെത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സിന്റെ ലീഡ് പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മൈക്കല്‍ നെസറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 50 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് ലക്ഷ്യം 65 റൺസ് മാത്രമായി. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 334 റൺസാണ് നേടിയിരുന്നത്. ഇതിന് മറുപടിയായി ഓസീസ് 511 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സിൽ ജോ റൂട്ട് സെഞ്ച്വറി (138 ) നേടിയിരുന്നു. സാക്ക് ക്രൗളി 76 റൺസും നേടി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് നേടി. ഓസിസിനായി ആദ്യ ഇന്നിങ്സിൽ ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബുഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവർ അര്‍ധ സെഞ്ച്വറി നേടി.
Content highlights: australia beat england in second ashes test