

തടിയുടെ പേരിൽ നിരവധി ട്രോളുകളും കളിയാക്കലുകളും ഏറ്റുവാങ്ങിയ നടനാണ് സിലമ്പരശൻ. എന്നാൽ ഒരു ഇടവേളക്ക് ശേഷം തടികുറച്ച് എത്തിയ നടന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ വലിയ വൈറലായിരുന്നു. 30 കിലോയോളമാണ് നടൻ കുറച്ചത്. ഇപ്പോഴിതാ താൻ എങ്ങനെയാണ് ശരീരഭാരം കുറച്ചത് എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് സിമ്പു.
'രാത്രിയിൽ ഞാൻ ഫുഡ് കഴിക്കാറില്ല. ഇനി രാത്രി കഴിച്ചാലും അതുകഴിഞ്ഞ് മൂന്ന് മണിക്കൂർ ശേഷം മാത്രമേ ഉറങ്ങാറുള്ളൂ', എന്നാണ് സിമ്പു പറഞ്ഞത്. 101 കിലോയിൽ നിന്ന് 71 കിലോയിലേക്കാണ് നടൻ ശരീരഭാരം കുറച്ചത്. ട്രാൻസ്ഫോർമേഷന് ശേഷമുള്ള നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെട്രിമാരൻ ഒരുക്കുന്ന അരസൻ ആണ് ഇനി പുറത്തിറങ്ങാനുള്ള സിമ്പു ചിത്രം. സിനിമയുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രോമോ വിഡിയോ നൽകുന്ന സൂചന.

'ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വട ചെന്നൈ' എന്നാണ് പ്രോമോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാഗ്ലൈൻ. അപ്പോൾ തന്നെ ഇതൊരു യൂണിവേഴ്‌സ് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. സിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ. ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
Content Highlights: Simbu weight loss tip