

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരാതിക്കാരിയെ കണ്ടെത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും.
ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിക്കാരി. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നും ഹോം സ്റ്റേയിൽ എത്തിച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് രണ്ടാമത്തെ പരാതിയിൽ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്ക് പരാതി നൽകിയിരുന്നു. സണ്ണി ജോസഫിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഇ മെയിൽ മുഖേനയാണ് യുവതി പരാതി അയച്ചിട്ടുള്ളത്. അതിനാൽ തന്നെ പരാതിക്കാരിയെ കണ്ടെത്തി തുടർനടപടി സ്വീകരിക്കാനാകും എസ്ഐടിയുടെ നീക്കം.
Content Highlights: second complaint against Rahul Mamkootathil, handed over DGP to SIT