

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫേസ്ബുക്ക് പോസ്റ്റിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ. ഫേസ്ബുക്കിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർത്ഥിയായ ശ്രീലേഖ നടത്തിയ പ്രതികരണം നേതൃത്വം ഇടപെട്ട് തിരുത്തി. തിരക്കിനിടയിൽ പെട്ടെന്ന് എഴുതിയിട്ട പോസ്റ്റാണെന്നും ഇപ്പോഴും എപ്പോഴും അതിജീവതയ്‌ക്കൊപ്പമാണ് താനെന്നുമാണ് വിശദീകരണം.
സ്വർണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആർ ശ്രീലേഖയുടെ ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ബിജെപിയെ വെട്ടിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചായിരുന്നു മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. മുമ്പും സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ശ്രീലേഖ നടത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ ശ്രീലേഖ.
Content Highlights: R Sreelekha edited her Fb post on Survivor