

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എല്‍സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. പത്രിക തളളിയതിനെതിരെയാണ് എല്‍സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ ഇടപെട്ടുവെന്നാണ് ആക്ഷേപം. രണ്ടുദിവസം മുൻപാണ് എൽസി ജോർജിന്റെ പത്രിക വരണാധികാരി തളളിയത്. എല്‍സിക്ക് പിന്തുണ നല്‍കിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലായിരുന്നു പത്രിക തളളിയത്.
നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എൽസി ജോർജ്. യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാർത്ഥിയായി ആരും പത്രിക നൽകാത്തതിനാൽ തന്നെ നിലവിൽ സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയിലാണ് യുഡിഎഫ്.
Content Highlights: UDF Kadamakkudy division candidate Elsie George moves High Court against rejection of nomination