തിരുവനന്തപുരത്ത് KSRTC ബസ് കയറിയിറങ്ങിയതിന് പിന്നാലെ ഇരുചക്ര വാഹന യാത്രികയായ വിദ്യാര്‍ത്ഥിയുടെ കൈ അറ്റു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇരുചക്ര വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ ആയിരുന്നു അപകടം

തിരുവനന്തപുരത്ത് KSRTC ബസ് കയറിയിറങ്ങിയതിന് പിന്നാലെ ഇരുചക്ര വാഹന യാത്രികയായ വിദ്യാര്‍ത്ഥിയുടെ കൈ അറ്റു
dot image

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറിയിറങ്ങിയതിന് പിന്നാലെ ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈ അറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യുടെ കൈയാണ് മുറിഞ്ഞ് രണ്ടായത്. വെഞ്ഞാറമൂട്ടില്‍ മാര്‍ക്കറ്റ് ജംഗഷന് സമീപം വൈകുന്നേരമായിരുന്നു അപകടം നടന്നത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇരുചക്ര വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ ആയിരുന്നു അപകടം ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനം റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ പുറകിലിരുന്ന ഫാത്തിമയുടെ കൈയ്യിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ എംഎല്‍ടി വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ സഞ്ചരിച്ചത്. വെഞ്ഞാറമുട് പൊലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.

Content Highlights: Student riding two wheeler attacked after boarding bus in Thiruvananthapuram

dot image
To advertise here,contact us
dot image