

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി. എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എല്‍സി ജോര്‍ജിന്റെ പത്രികയാണ് തളളിയത്. എല്‍സിക്ക് പിന്തുണ നല്‍കിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലാണ് പത്രിക തളളിയത്. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചു.
നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എൽസി ജോർജ്. യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാർത്ഥിയായി ആരും പത്രിക നൽകാത്തതിനാൽ തന്നെ അവരെ പിന്തുണയ്ക്കാനും യുഡിഎഫിന് സാധിക്കില്ല.
Content Highlights: Election Commission rejected nomination of elsy george in kadamakkudy division