എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ എന്നും കാണേണ്ടിവരുന്നു, അത് കണ്ട് കുടുംബവും കബളിപ്പിക്കപ്പെടുന്നു: ശ്രിയ ശരൺ

'വ്യാജ ബ്ലൂ-ടിക്ക് ചിഹ്നത്തോടൊപ്പം എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്ന നിരവധി ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ ഞാൻ കണ്ടിട്ടുണ്ട്'

എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ എന്നും കാണേണ്ടിവരുന്നു, അത് കണ്ട് കുടുംബവും കബളിപ്പിക്കപ്പെടുന്നു: ശ്രിയ ശരൺ
dot image

തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ ദിവസേന കാണേണ്ടിവരുന്നുണ്ടെന്നും തന്റെ കുടുംബം പോലും കബളിപ്പിക്കപ്പെടുന്നു എന്ന് നടി ശ്രിയ ശരൺ. വ്യാജ ബ്ലൂ-ടിക്ക് ചിഹ്നത്തോടൊപ്പം എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്ന നിരവധി ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ ഞാൻ കണ്ടിട്ടുണ്ട്. വ്യാജവും യഥാർത്ഥവും തമ്മിൽ തിരിച്ചറിയാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണ് എന്നും ശ്രിയ ശരൺ കുറിച്ചു.

'മറ്റൊരാളുടെ ശരീരവും എൻ്റെ മുഖവും ചേർത്ത, ഞാനല്ലാത്ത എൻ്റെ ഒരു ചിത്രം മിക്കവാറും എല്ലാ ദിവസവും എൻ്റെ ഇൻസ്റ്റ ഫീഡിൽ ഞാൻ കാണാറുണ്ട്. എൻ്റെ കുടുംബത്തിന് ഇതെല്ലാം സഹിക്കേണ്ടി വരുന്നു. ചിലപ്പോൾ എഐ ചിത്രങ്ങൾ കണ്ട് അവരും കബളിപ്പിക്കപ്പെടാറുണ്ട്. വ്യാജവും യഥാർത്ഥവും തമ്മിൽ തിരിച്ചറിയാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ചിന്തിക്കും, 'ഇത് ഞാനാണോ?'. അത് കാണാൻ എന്നെപ്പോലെ തന്നെയുണ്ടാകും. അപ്പോഴാണ് യഥാർത്ഥ പ്രശ്നം വരുന്നത്, കാരണം എൻ്റെ കുടുംബത്തെയും എനിക്കറിയാവുന്നവരെയും കബളിപ്പിക്കാൻ അതിന് കഴിയും.

വ്യാജ ബ്ലൂ-ടിക്ക് ചിഹ്നത്തോടൊപ്പം എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്ന നിരവധി ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ ഞാൻ കണ്ടിട്ടുണ്ട്. എൻ്റെ പേരും മറ്റെന്തോ എഴുതിയതുമായ ഒരു പ്രൊഫൈലുണ്ട്, അത് വെരിഫൈഡ് ആണെന്ന് തോന്നും. അവർ ഒരു നീല ടിക്ക് മാർക്ക് ഇട്ടുവെന്നുമാത്രം. വെരിഫിക്കേഷൻ ഇപ്പോൾ ആളുകൾക്ക് പണം കൊടുത്തു വാങ്ങാൻ കഴിയുന്ന ഒന്നാണ്. ഇത്തരം ദുരുപയോഗങ്ങൾക്കെതിരെ മറ്റ് സെലിബ്രിറ്റികൾ നിയമവഴി തേടുമ്പോഴും, പ്രായോഗികമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിങ്ങൾക്ക് ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ആളുകളെ മണ്ടന്മാരാകുന്നതിൽ നിന്ന് തടയാൻ നിങ്ങൾക്കാവില്ല', ശ്രിയ ശരണിന്റെ വാക്കുകൾ.

Content Highlights: Shriya Sharan about her Ai pictures

dot image
To advertise here,contact us
dot image