പൊന്നാനി നഗരസഭയിൽ രണ്ട് വാർഡുകളിൽ എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികൾ

പൊന്നാനിയ്ക്ക് പുറമേ നിലമ്പൂർ നഗരസഭയിലും ഒരു വാർഡിൽ എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥി തലവേദന സൃഷ്ടിക്കുന്നുണ്ട്

പൊന്നാനി നഗരസഭയിൽ രണ്ട് വാർഡുകളിൽ എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികൾ
dot image

മലപ്പുറം: പൊന്നാനി നഗരസഭയിൽ രണ്ട് വാർഡുകളിൽ എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥികൾ. വാർഡ് 52 മരക്കടവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സുലൈമാനെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറി കോയയും സിപിഐഎം മുൻ കൗൺസിലറിൻ്റെ ഭർത്താവും സിപിഐഎം പ്രവർത്തകനുമായ അഷറഫും വിമത സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. വാർഡ് 53 മീൻതെരുവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ എ കെ ജബ്ബാറിനെതിരെ സിപിഐഎം പ്രവർത്തകൻ മുഹമ്മദ് റാഫിയും വിമതനായി മത്സരിക്കും.

പൊന്നാനിയ്ക്ക് പുറമേ നിലമ്പൂർ നഗരസഭയിലെ ഒരു വാർഡിലും എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥി തലവേദന സൃഷ്ടിക്കുന്നുണ്ട്. മുമ്പുള്ളി ഡിവിഷനിലാണ് എൽഡിഎഫിന് വിമത സ്ഥാനാര്‍ത്ഥിയുള്ളത്. മുമ്പുള്ളി ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കാഞ്ഞിരാല റിഷാദിനെതിരെയാണ് സിപിഐ നേതാവ് ഫൈസൽ ചിറക്കൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Content Highlight : LDF has rebel candidates in two wards in Ponnani Municipality, Malappuram

dot image
To advertise here,contact us
dot image