ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ മുൻ CPIM നേതാവ് അഗളിയിൽ മത്സരിക്കും; UDFനെ വെട്ടിലാക്കി DCC അംഗം വിമതൻ

മണ്ണൂരില്‍ സിപിഐഎം- സിപിഐ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മത്സരിക്കും

ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ മുൻ CPIM നേതാവ് അഗളിയിൽ മത്സരിക്കും; UDFനെ വെട്ടിലാക്കി DCC അംഗം വിമതൻ
dot image

പാലക്കാട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ പാലക്കാട് മത്സരചിത്രം തെളിഞ്ഞു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണിയെ പ്രതിസന്ധിയിലാക്കിയ വിമതരിൽ ഭൂരിഭാഗം പേരും നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ല. പാലക്കാട് അഗളി പഞ്ചായത്ത് 18-ാം വാര്‍ഡ് ഒമ്മലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍ പത്രിക പിന്‍വലിച്ചില്ല. രാമകൃഷ്ണന്‍ പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്മാറില്ലെന്ന തീരുമാനത്തിലാണ് രാമകൃഷ്ണന്‍.

മണ്ണൂരില്‍ സിപിഐഎം- സിപിഐ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മത്സരിക്കും. ഇന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയായിട്ടും സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചില്ല. ഇതോടെ മണ്ണൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുകയാണ് സിപിഐ. തൃത്താല മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും സിപിഐ-സിപിഐഎം നേര്‍ക്കുനേര്‍ പോരാടുന്നുണ്ട്.

മേലാര്‍കോട് സിപിഐഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന സിപിഐ ലോക്കല്‍ സെക്രട്ടറിയും പത്രിക പിന്‍വലിച്ചില്ല. ആകെ ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലും പെരുവമ്പ് പഞ്ചായത്തിലും മാത്രമാണ് സമവായമായത്. ചിറ്റൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലെ പത്രികയും പെരുവമ്പിലെ മൂന്ന് പത്രികകളും സിപിഐ പിന്‍വലിച്ചിട്ടുണ്ട്.

ചിറ്റൂര്‍ മണ്ഡലത്തിലെ നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളില്‍ സിപിഐ ഓരോ സീറ്റുകളിലും മത്സരിക്കും. മണ്ണാര്‍ക്കാട് നഗരസഭ വടക്കുമണ്ണം വാര്‍ഡില്‍ കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷി ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. കൊഴിഞ്ഞാംപാറയില്‍ യുഡിഎഫ് സീറ്റ് നല്‍കിയ സിപിഐഎം വിമതരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരാടുന്നുണ്ട്.

അഞ്ചിടത്താണ് പാലക്കാടില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത്. ഡിസിസി അംഗവും ബ്ലോക്ക് ഭാരവാഹിയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭാര്യയും വിമതരായി മത്സരരംഗത്തുണ്ട്. 32-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കൊപ്പം ഘടകകക്ഷി നാഷണല്‍ ജനതാദളും മഹിളാ കോണ്‍ഗ്രസ് നേതാവും വിമതയായും മത്സരിക്കുന്നുണ്ട്. തൃത്താല പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരും പിന്‍മാറിയില്ല. നാഗലശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസും ലീഗ് സ്വതന്ത്രനും നേര്‍ക്കു നേര്‍ മത്സരിക്കുന്നുണ്ട്.

Content Highlights: DCC member and former CPIM leader contest in Palakkad as rebel

dot image
To advertise here,contact us
dot image