കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി, 27കാരിക്ക് ദാരുണാന്ത്യം

കാറിന്റെ മുൻവശം വഴി തുളച്ചുകയറിയ മരക്കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലുകൂടി തകർത്തു

കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി, 27കാരിക്ക് ദാരുണാന്ത്യം
dot image

മലപ്പുറം: ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.

ചങ്ങരംകുളം ഭാഗത്ത് നിന്നും പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണൽമരത്തിൽ തട്ടിയതിനെ തുടർന്ന് മുറിഞ്ഞുവീണിരുന്നു. ഈ കൊമ്പ് ലോറിക്ക് പുറകിലായി വരികയായിരുന്ന, ആതിര സഞ്ചരിച്ച കാറിനകത്തേക്ക് തുളച്ചു കയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശം വഴി തുളച്ചുകയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലുകൂടി തകർത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: tree branch dislodged by a container lorry claims womens life death

dot image
To advertise here,contact us
dot image