

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. നിരവധി മോശം സിനിമകൾക്ക് ശേഷം വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ. ആർജെ ബാലാജി ഒരുക്കുന്ന കറുപ്പ്, വെങ്കി അറ്റ്ലൂരി ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ സിനിമകൾ. ഇപ്പോഴിതാ തമിഴ് സംവിധായകർക്ക് പുറമെ നിരവധി അന്യഭാഷാ സംവിധായകരാണ് സൂര്യയുടെ ഡേറ്റിനായി ക്യു നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ആവേശം, രോമാഞ്ചം എന്നീ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം സൂര്യ ഒരു സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്ക് പുറമെ തെലുങ്ക് സംവിധായകൻ വിവേക് ആത്രേയക്ക് ഒപ്പം ഒരു സിനിമയ്ക്കായി സൂര്യ ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംവിധായകൻ സൂര്യയോട് കഥ പറഞ്ഞെന്നും നടന് കഥ ഇഷ്ടമായി എന്നുമാണ് റിപ്പോർട്ടുകൾ. നേരത്തെ വിവേക് സംവിധാനം ചെയ്ത നാനി ചിത്രം സരിപോദാ ശനിവാരം വലിയ ഹിറ്റായായിരുന്നു. അതേസമയം, സൂര്യ-ജിത്തു മാധവൻ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം കൊച്ചിയിൽ ആരംഭിക്കും. സിനിമയിൽ പൊലീസ് ഓഫീസർ ആയിട്ടാണ് സൂര്യ എത്തുന്നത്.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നസ്ലെൻ എത്തുന്നു എന്നും സൂചനകൾ ഉണ്ട്. നസ്രിയ ആണ് സിനിമയിലെ നായിക. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. ഏറെ നാളുകളായി ഈ വാർത്ത പല സോഷ്യൽ മീഡിയ പേജുകളിലും നിറഞ്ഞ് നിൽക്കുകയായിരുന്നു ഈ സിനിമ. സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ.
EXCLUSIVE 🔥 #Suriya has signed another Telugu film!
— DinaKaran (@Dinalovesall24) November 20, 2025
Impressed by Venky Atluri’s work, he’s now set to team up with #VivekAthreya under @MythriOfficial banner.
Official announcement coming soon! 👀✨ #Suriya44 #TeluguCinema pic.twitter.com/1a9f8hDIJS
ഇപ്പോൾ തെലുങ്ക് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.
Content Highlights: Suriya to join hands with Vivek Athreya