

ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ ഇഗ്ലണ്ടിന് ടോസ്. ടോസ് നേടിയ സന്ദർശകർ ബാറ്റിങ് തിരഞ്ഞെടുത്തു. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കുമൂലം സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. ബെയ്ക്ക് വെതറാൾഡും ബ്രണ്ടൻ ഡോഗെറ്റും ഓസീസിനായി അരങ്ങേറും. ഇംഗ്ലണ്ട് ഇലവനിൽ കാര്യമായ മാറ്റങ്ങളില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ക്ഷീണം കരീബിയന്‍ നാടുകളിലെത്തി വെസ്റ്റിന്‍ഡീസിനോട് തീര്‍ത്തുകൊണ്ടാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ ആഷസ് പരമ്പരയ്‌ക്കായി ഒരുങ്ങിയിറങ്ങുന്നത്. ജൂണില്‍ 3-0നായിരുന്നു വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചത്.
ഇതേ ജൂണില്‍ ആരംഭിച്ച അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യക്ക് മുന്നില്‍ സ്വന്തം നാട്ടില്‍ 2-2ന് സമനില വഴങ്ങേണ്ടി വന്ന ക്ഷീണം ഇംഗ്ലണ്ടിനുണ്ട്. ഇതിന് മുമ്പ് ഇംഗ്ലണ്ട് ആഷസ് പരമ്പര സ്വന്തമാക്കിയിട്ട് 10 വര്‍ഷമായെന്നതും ബെന്‍ സ്റ്റോക്‌സിനെയും കൂട്ടരെയും അലട്ടുന്ന വസ്തുതയാണ്. അതിന് ശേഷം രണ്ട് തവണ സ്വന്തം നാട്ടില്‍ പരമ്പര നടന്നപ്പോള്‍ 2-2 സമനിലയില്‍ പിരിയുകയാല്ലാതെ ജയിക്കാന്‍ സാധിച്ചില്ല. ഏറ്റവും ഒടുവില്‍ ആഷസ് നടന്നത് രണ്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലാണ്.
ഓസീസ് പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലബുഷെയ്ൻ , സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി ( വൈസ് ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ബ്രണ്ടൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ.
ഇംഗ്ലണ്ട് : ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ) ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ഷോയിബ് ബഷീർ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത് വൈസ്(ക്യാപ്റ്റൻ), മാർക്ക് വുഡ്.
Content Highlights: Ashes Test; England win toss against Australia; Playing XI