'ഞാനും ഒരു ഫാൻ ആണ്', സോജപ്പൻ ട്രോളുകൾക്ക് മറുപടിയുമായി പൃഥ്വിരാജ്; ചിരിപ്പിച്ച് നടന്റെ പ്രതികരണം

'പച്ചവെള്ളം ടച്ചിന് സോജപ്പൻ' എന്ന ഗാനമാണ് ഇപ്പോൾ 4K യിൽ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്

'ഞാനും ഒരു ഫാൻ ആണ്', സോജപ്പൻ ട്രോളുകൾക്ക് മറുപടിയുമായി പൃഥ്വിരാജ്; ചിരിപ്പിച്ച് നടന്റെ പ്രതികരണം
dot image

പൃഥ്വിരാജിനെ നായകനാക്കി മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് കലണ്ടർ. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പൻ എന്ന കഥാപാത്രത്തിനും നടന്റെ പ്രകടനത്തിനും വലിയ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുകയാണ് സോജപ്പൻ. ഇപ്പോഴിതാ ഈ ട്രോളുകളിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

താനും സോജപ്പൻ ഫാൻ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേർക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ സോജപ്പൻ്റെ ട്രോളിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. 2009 ൽ പുറത്തിറങ്ങിയ കലണ്ടറിലെ ഒരു ഗാനമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 'പച്ചവെള്ളം ടച്ചിന് സോജപ്പൻ' എന്ന ഗാനമാണ് ഇപ്പോൾ 4K യിൽ യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. ഗാനത്തിലെ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ഇതിന് പിന്നാലെ സിനിമയുടെ 4K റീ റിലീസ് വേണമെന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. നവ്യ നായർ, മുകേഷ്, സറീന വഹാബ് തുടങ്ങിയവരായിരുന്നു കലണ്ടറിലെ മറ്റു അഭിനേതാക്കൾ.

അതേസമയം, പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' ഇന്ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

Content Highlights: Prithviraj's reply to sojappan trolls goes viral

dot image
To advertise here,contact us
dot image