

കോലഞ്ചേരി: യുഡിഎഫ് വേദിയിലെത്തി ട്വന്റി 20 ജില്ലാ പഞ്ചായത്ത് അംഗം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോലഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച ഉമ മഹേശ്വരിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
മഴുവന്നൂര്‍ പഞ്ചായത്ത് ചീനിക്കുഴി വാര്‍ഡ് കണ്‍വെന്‍ഷനിലാണ് ഉമ മഹേശ്വരി പങ്കെടുത്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ വി എല്‍ദോ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മഴുവന്നൂര്‍ പഞ്ചായത്തിലേക്ക് ജയിച്ച നിതാ അനില്‍ കഴിഞ്ഞദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. കുന്നത്തുനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് നിതാ മോള്‍. അടുത്തിടെയാണ് നിതാ മോള്‍ ട്വന്റി- 20ല്‍ നിന്ന് രാജിവെച്ചത്. ട്വന്റി 20ക്കും ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയായിരുന്നു രാജി.
Content Highlights: Twenty20 District Panchayat Member at UDF venue