കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളിലെ ലക്ഷണങ്ങള്‍ എന്താണ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍  വരെ അപകടത്തിലായേക്കാം
dot image

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം നിലക്കുകയോ ചെയ്യുമ്പോഴാണ് കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥ വേണ്ടിവരുന്നത്. നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കും.

liver failure symptoms

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത് എപ്പോഴാണ്

കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച് ശരീരത്തിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് സാധാരണയായി കരള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ലിവര്‍ സിറോസിസ്, ക്രോണിക് ഹെപ്പറ്റെറ്റിസ്, ഫാറ്റി ലിവര്‍, മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കരള്‍ തകരാറുകള്‍, ഓട്ടോ ഇമ്യൂണ്‍ കരള്‍ രോഗം, ഉപാപചയ വൈകല്യങ്ങള്‍, അക്യൂട്ട് ലിവര്‍ ഫെയ്‌ലിയര്‍ എന്നിവയൊക്കെ ബാധിക്കുമ്പോള്‍ കരള്‍ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

കരള്‍മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍

ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് സങ്കീര്‍ണമായ ലിവര്‍ സിറോസിസ് രോഗമുള്ളവരില്‍ സാധാരണയായി മഞ്ഞപ്പിത്തം, ഹെപ്പാറ്റിക് എന്‍സെഫലോപ്പതി തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങള്‍ കരള്‍ രോഗത്തിന്റെ അവസാനഘട്ട ലക്ഷണങ്ങളാണ്. ഇങ്ങനെയുണ്ടായാല്‍ ആ വ്യക്തിക്ക് കരള്‍ മാറ്റിവയ്‌ക്കേണ്ടതാണെന്ന് പറയാം.

liver failure symptoms


വിട്ടുമാറാത്ത കരള്‍രോഗത്തിന്റെ ലക്ഷണങ്ങള്‍

  • എപ്പോഴും ഉണ്ടാകുന്ന ക്ഷീണവും ബലഹീനതയും
  • വിശപ്പില്ലായ്മ, കാരണമില്ലാതെ ശരീരഭാരം കുറയുന്നത്.
  • ചര്‍മ്മത്തിലും കണ്ണിലും ഉണ്ടാകുന്ന മഞ്ഞനിറം
  • ചര്‍മ്മത്തില്‍ ചതവിന്റെ പോലുള്ള പാടുകള്‍, അല്ലെങ്കില്‍ ദഹനാളത്തില്‍ രക്തസ്രാവം
  • ചര്‍മ്മത്തിലെ കടുത്ത ചൊറിച്ചില്‍

മഞ്ഞപ്പിത്തം


മൂത്രത്തിന് ഇരുണ്ട മഞ്ഞനിറം, കട്ടിയുള്ള മലം, അല്ലെങ്കില്‍ വയറുവേദന എന്നിവയ്‌ക്കൊപ്പം മഞ്ഞപ്പിത്തം ഉണ്ടായാല്‍ അത് കരള്‍മാറ്റിവയ്ക്കേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്.

വയറില്‍ ദ്രാവകം അടിഞ്ഞുകൂടല്‍

ലിവര്‍ സിറോസിസിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയാണ് വയറില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത്. രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും പ്രോട്ടീന്‍ ഉത്പാദനം കുറയുകയും ചെയ്യുന്നതിനാലാണ് വയറില്‍ ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത്. വയറ് വീര്‍ത്തിരിക്കുക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കൂടുക, അണുബാധകള്‍ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടാല്‍ കരള്‍ മാറ്റിവയ്ക്കല്‍ വേണ്ടിവരുന്നു.

liver failure symptoms

ഹെപ്പറ്റിക് എന്‍സെഫലോപ്പതി(ആശയക്കുഴപ്പം അല്ലെങ്കില്‍ മറവി ഉണ്ടാവുക)

രക്തത്തില്‍നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാന്‍ കരളിന് സാധിക്കാതെ വരുമ്പോള്‍ അവ രക്തത്തില്‍ അടിഞ്ഞുകൂടുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യും. ആശയക്കുഴപ്പം ഉണ്ടാവുക, മറവി, ശ്രദ്ധിക്കാന്‍ കഴിയാതെ വരിക, വിറയല്‍ ഉണ്ടാവുക. ഈ ലക്ഷണങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ കരളിന്‍റെ പ്രവര്‍ത്തനം വഷളാവുകയാണെന്ന് കരുതാം.

അണുബാധകള്‍

കരള്‍രോഗം തീവ്രമാകുമ്പോള്‍ രോഗപ്രതിരോധശേഷി കുറയുന്നു. ഇത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകും. ബാക്ടീരിയ അണുബാധകള്‍, തൊലിപ്പുറത്തെ അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള അണുബാധകള്‍ കരള്‍ പ്രവര്‍ത്തനം വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ്.

liver failure symptoms

രക്തസ്രാവം(വെരിക്കോസ് സിറോസിസ്)

ലിവര്‍ സിറോസിസിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് വെരിക്കോസ് സിറോസിസ്. ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അന്നനാളത്തിലോ ആമാശയത്തിലോ ഉള്ള സിരകള്‍ വീര്‍ക്കുകയും അവ പൊട്ടുകയും രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യും. രക്തം ഛര്‍ദ്ദിക്കുക, മലത്തിന് കറുത്ത നിറം, തലകറക്കം, ബോധക്ഷയം എന്നിവയൊക്കെ വെരിക്കോസ് സിറോസിസിന്റെ ലക്ഷണങ്ങളാണ്.

liver failure symptoms

അക്യൂട്ട് ലിവര്‍ ഫെയ്‌ലിയര്‍

അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ വികസിക്കുന്ന കാര്യമാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ്, മരുന്ന് മൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങള്‍, ഓട്ടോ ഇമ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ജനിതക വൈകല്യങ്ങള്‍ എന്നിവയൊക്കെ അക്യൂട്ട് ഫെയ്‌ലിയറിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights:What are the symptoms at the stage when a liver transplant is needed?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image